എം.എം മണിയെയും രാമചന്ദ്രന്‍ നായരെയും പുറത്താക്കണം: കേരള പീപ്പിള്‍സ് മൂവ്‌മെന്റ്
കൊച്ചി: മുന്നറിയിപ്പുകളില്ലാതെ എല്ലാ ഡാമുകളും കൂടി ഒന്നിച്ചു തുറന്ന മന്ത്രി എം.എം മണിയെയും ഡാം സുരക്ഷാ സമിതി ചെയര്‍മാന്‍ ജസ്റ്റിസ് രാമചന്ദ്രന്‍ നായരെയും തല്‍സ്ഥാനങ്ങളില്‍നിന്നും അടിയന്തിരമായി പുറത്താക്കണമെന്ന് കേരള പീപ്പിള്‍സ് മൂവ്‌മെന്റ് ആവശ്യപ്പെട്ടു.
പ്രളയത്തിനു മുന്‍പ് തന്നെ നിറഞ്ഞിരുന്ന ഡാമുകള്‍ തുറക്കുന്നതിനെതിരായി അഹങ്കാരവും അവിവേകവും നിറഞ്ഞ ഭാഷയില്‍ പ്രസ്താവനകള്‍ പുറപ്പെടുവിക്കുകയും പ്രവര്‍ത്തിക്കുകയുമാണ് ഇരുവരും ചെയ്തിരുന്നത്.
മുല്ലപ്പെരിയാര്‍ ഡാം തകര്‍ന്നാലുണ്ടാകുന്ന വന്‍ ദുരന്തം ഒഴിവാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും മൂവ്‌മെന്റ് ആവശ്യപ്പെട്ടു.അണക്കെട്ടുകളിലെല്ലാം കൂടിക്കിടക്കുന്ന ചെളിയും മണ്ണും കോരിയെടുത്ത് ആലപ്പാട് ഉള്‍പ്പെടെ തീരപ്രദേശത്ത് കടലില്‍ നഷ്ടപ്പെട്ടുപോയിട്ടുള്ള ഭൂമികളെല്ലാം തിരിച്ചെടുത്ത് കാര്‍ഷിക വിളകള്‍ സമൃദ്ധമായി ഉല്‍പാദിപ്പിക്കാന്‍ പദ്ധതി ആവിഷ്‌കരിക്കേണ്ടതാണ്. 7-ാം തിയതി കൂടുന്ന കേന്ദ്ര കമ്മിറ്റിയോഗം ഈ വിഷയങ്ങളെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തി വിശദമായ നിര്‍ദേശങ്ങള്‍ക്ക് രൂപംകൊടുക്കുമെന്ന് ചെയര്‍മാന്‍ അഡ്വ.ജേക്കബ് പുളിക്കന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."