സഊദിയില്‍ വെടിവയ്പ്പ്; ഏറ്റുമുട്ടലില്‍ വിദേശിയടക്കം നാലുപേര്‍ കൊല്ലപ്പെട്ടു
ജിദ്ദ: സഊദി അറേബ്യയിലെ ബുറൈദയില്‍ പൊലിസ് ചെക്ക്‌പോയിന്റിലുണ്ടായ വെടിവയ്പില്‍ നാലു പേര്‍ മരിച്ചു. സുരക്ഷാ ഉദ്യോഗസ്ഥന്‍, രണ്ടു ഭീകരര്‍, ബംഗ്ലാദേശ് പൗരന്‍ എന്നിവരാണ് മരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.
പൊലിസിന്റെ ചെക്‌പോയിന്റിലേക്ക് വാഹനത്തില്‍ ഇരച്ചെത്തിയ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചു. വെടിവെയ്പ്പുണ്ടായ പശ്ചാത്തലത്തില്‍ മേഖലയില്‍ ഭീതി പരന്നിരിക്കുകയാണ്. സ്ഥലത്ത് പൊലിസ് സുരക്ഷ ശക്തമാക്കി.
ഖാസിം മേഖലയിലെ ബുറൈദതര്‍ഫിയ റോഡിലാണ് സംഭവമുണ്ടായത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ ചെക് പോയന്റിലേക്ക് വാഹനത്തിലെത്തിയ സംഘം വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് തിരിച്ചും വെടിയുതിര്‍ത്തു. നാല് പേര്‍ സംഭവത്തില്‍ കൊല്ലപ്പെട്ടു.
മൂന്ന് പേരാണ് അക്രമിസംഘത്തിലുണ്ടായിരുന്നത്. അവര്‍ ആയുധങ്ങള്‍ നിറച്ച വാഹനത്തിലാണ് എത്തിയത്. ചെക്‌പോയന്റിലെത്തിയ ഉടനെ വെടിയുര്‍ത്തിക്കുകയായിരുന്നു. ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. ഒരു ബംഗ്ലാദേശുകാരനും കൊല്ലപ്പെട്ടു. ബാക്കി രണ്ടുപേര്‍ അക്രമികളാണ്.
അക്രമി സംഘത്തിലെ ഒരാളെ പൊലിസ് പിടികൂടി. ഇയാള്‍ക്ക് വെടിയേറ്റിട്ടുണ്ട്. ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രി വിട്ട ശേഷം ഇയാളെ വിശദമായി ചോദ്യം ചെയ്യും. സംഭവം വിശദീകരിച്ച് ആഭ്യന്തര മന്ത്രാലയം പ്രസ്താവന ഇറക്കി.
സുരക്ഷാ ഉദ്യോഗസ്ഥന്‍ സുലൈമാന്‍ അബ്ദുല്‍ അസീസ് അബ്ദുല്‍ ലത്തീഫ് ആണ് കൊല്ലപ്പെട്ടതെന്ന് ആഭ്യന്തര മന്ത്രാലയം വിശദമാക്കി. കൊല്ലപ്പെട്ട ബംഗ്ലാദേശുകാരന്റെ പേരു പുറത്തുവിട്ടിട്ടില്ല. സംഭവം അന്വേഷിക്കുന്നതിന് വന്‍ സംഘത്തെ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. മേഖലയില്‍ വ്യാപക റെയ്ഡ് നടക്കുകയാണ്. ഏപ്രിലിലും സമാനമായ ആക്രമണമുണ്ടായിരുന്നു.
തെക്ക് പടിഞ്ഞാറന്‍ പ്രവിശ്യയായ അസീറില്‍ ഏപ്രില്‍ 20നുണ്ടായ ആക്രമണത്തില്‍ നാല് പോലീസുകാരാണ് കൊല്ലപ്പെട്ടത്. നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അല്‍ഖാഇദ, ഐസിസ് പോലുള്ള സംഘങ്ങള്‍ തുടര്‍ച്ചയായി സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരെ ആക്രമണം നടത്തുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."