HOME
DETAILS

265 യാത്രക്കാരുമായി റിയാദ് കോഴിക്കോടൻസ് ചാർട്ടർ വിമാനം കോഴിക്കോട്ടെത്തി

  
backup
July 04 2020 | 16:07 PM

75131231231232-2

റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാന നഗരിയായ റിയാദിലെ കോഴിക്കോട്ടുകാരുടെ കൂട്ടായ്മയായ കോഴിക്കോടൻസ് @ റിയാദ് കോവിഡ് നിയന്ത്രണങ്ങളിൽ കുടുങ്ങിയവർക്ക് നാടണയാനായി ഇറാം ഗ്രൂപ്പുമായി ചേർന്നൊരുക്കിയ സൗദി എയർലൈൻസ് ചാർട്ടേർഡ് വിമാനം 6 പിഞ്ചുകുട്ടികളടക്കം 265 യാത്രക്കാരുമായി ഇന്ന് (ശനിയാഴ്ച)
ഉച്ചക്ക് 12 മണിക്ക് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി. പുലർച്ചെ അഞ്ചു മണിക്കാണ് വിമാനം റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പറന്നത്. 

കോവിഡ് പ്രോട്ടോകോൾ പ്രകാരമുള്ള സാമൂഹിക അകലം പാലിച്ചും എല്ലാ മുൻകരുതലുകളോടെയും യാത്രക്കാർക്ക് ഭക്ഷണം നൽകിയും ആണ് സൗദി എയർലൈൻസ് ചാർട്ടേർഡ് വിമാനസർവീസ് നടത്തുന്നത്. എക്സിറ്റ് വിസയിൽ സൗദി അറേബ്യയിലെ ദീർഘകാലത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് വരുന്നവർക്കും മറ്റും ഏറെ ഉപകാരപ്രദമായ രീതിയിൽ 43 കിലോ ബാഗേജ് അനുവദിച്ചുമാണ് ഇറാം ഗ്രൂപ്പ് ഈ സർവ്വീസുകൾ നടത്തുന്നത്.  കോഴിക്കോട്ടുകാരോടൊപ്പം കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരും കോഴിക്കോടൻസിന്റെ ആഥിത്യം സ്വീകരിച്ച് ഈ വിമാനത്തിലുണ്ടായിരുന്നു.

 

കോവിഡ് കാല ജീവകാരുണ്യപ്രവർത്തനങ്ങളുടെ ഭാഗമായി കോഴിക്കോടൻസ് നൽകിയ സൗജന്യ ടിക്കറ്റുകൾ ഉപയോഗപ്പെടുത്തി യാത്ര ചെയ്യുന്നവരും ഈ വിമാനത്തിലുണ്ടായിരുന്നതായി ഇതിന്റെ കോ ഓർഡിനേറ്റർമാരായ ഫൈസൽ പൂനൂർ, അബ്ബാസ് വി കെ, മുനീബ് പാഴൂർ എന്നിവർ അറിയിച്ചു. ഡയാലിസിസ് അടക്കമുള്ള അടിയന്തര വൈദ്യ സഹായം ലഭിക്കേണ്ടവരേയും വിസ കാലാവധി കഴിഞ്ഞിട്ട് ദീർഘകാലമായി സൗദിയിൽ കുടുങ്ങിയവരും ഈ വിമാനത്തിൽ നാടണഞ്ഞു.

കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാർക്കുള്ള എല്ലാ മാർഗ്ഗനിർദ്ദേശങ്ങളു മായി കോഴിക്കോടൻസ് ഭാരവാഹികളും സാമൂഹ്യപ്രവർത്തകരായ അഷ്‌റഫ് വേങ്ങാട്ട്, മുജീബ് ഉപ്പട എന്നിവരും ഇറാം ഗ്രൂപ്പിൻറെ ലിജോ ജോയ്, അഹമ്മദ് ഫലാഹ്, ഫൈസൽ കച്ചേരിത്തൊടു എന്നിവരും സന്നിഹിതരായിരുന്നു. പ്രതികൂല സാഹചര്യത്തിലും വളരെ സുരക്ഷയോടെയും സൗകര്യപ്രദവുമായ രീതിയിൽ നാട്ടിലേക്ക് വിമാന യാത്രയൊരുക്കുവാൻ പ്രയത്നിച്ച എല്ലാവർക്കും അഞ്ച് പേർക്ക് സൗജന്യമായി ടിക്കറ്റ് നൽകിയ സുമനസുകൾക്കും ഭാരവാഹികൾ നന്ദി അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-28-11-2024

PSC/UPSC
  •  17 days ago
No Image

പറവൂരിലെ സ്വർണക്കവർച്ച; അയൽവാസി പിടിയിൽ

Kerala
  •  17 days ago
No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  17 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  17 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  17 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  17 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  17 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  17 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  17 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  17 days ago