ചരിത്ര നിയോഗത്തില്‍ പങ്കാളിയായി അഡ്വ. എം.സി.എം ജമാലും
കല്‍പ്പറ്റ: ഇന്ത്യന്‍ ജനാധിപത്യ ചരിത്രത്തില്‍ ഒരു പ്രധാനമന്ത്രി സ്ഥാനാര്‍ഥി ആദ്യമായി കേരളത്തില്‍ ജനവിധി തേടുമ്പോള്‍ കേരള ലോയേഴ്സ് ഫോറം പ്രവര്‍ത്തകര്‍ക്ക് ചരിത്ര നിയോഗം. രാഹുല്‍ ഗാന്ധിയുടെ നോമിനേഷന് പേപ്പറിനൊപ്പം നല്‍കേണ്ട ഫോറം 26 പ്രകാരമുള്ള അഫിഡവിറ്റും അനുബന്ധ രേഖകളും നോട്ടറൈസ് ചെയ്യുന്നതിനും സത്യവാങ്മൂലത്തില്‍ സീല്‍ വച്ച് ഒപ്പുവയ്ക്കുന്നതിനുമുള്ള അസുലഭ ഭാഗ്യമാണ് സിദ്ധിച്ചത്. മുസ്ലിം ലീഗ് അഭിഭാഷക സംഘടനയായ കേരളാ ലോയേഴ്സ് ഫോറത്തിന്റെ ജില്ലാ പ്രസിഡന്റും ജില്ലാ മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി അംഗവുമായ അഡ്വ. എം.സി.എം ജമാലിനാണ് ഈ ചരിത്ര നിയോഗം. അഡ്വ. ജമാല്‍ 2000 മുതല്‍ 2005 വരെ ജില്ലാ ഗവണ്മെന്റ് പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായിരുന്നു. കല്‍പ്പറ്റ ബാര്‍ അസോസിയേഷന് മുന്‍പ്രസിഡന്റായ അഡ്വ. ജമാല്‍ രാഹുല്‍ ഗാന്ധിയുടെ നോമിനേഷന് അഫിഡവിറ്റ് അറ്റസ്റ്റ് ചെയത് ഒപ്പുവച്ചതറിഞ്ഞ വയനാട് ബാറിലെ അഭിഭാഷകര്‍ ആഹ്ലാദം രേഖപ്പെടുത്തി. നോമിനേഷന് തയാറാക്കുന്നതിന് സഹായിക്കുന്നതിനായി എ.ഐ.സി.സിയില്‍ അംഗങ്ങള്‍ക്ക് പുറമെ, ഡി.സി.സി ജില്ലാ സെക്രട്ടറി അഡ്വ. ടി.ജെ ഐസക്, കെ.പി.സി.സി അംഗം വി.എ മജീദ്, കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് അഡ്വ. ടി. സിദ്ദീഖ് എന്നിവരും എം.എല്‍.എമാരായ അനികുമാര്‍, ഐ.സി ബാലകൃഷ്ണന് എന്നിവരും നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."