ചൂടിനിടെ ചൂടേറി തണ്ണിമത്തന്‍ വില്‍പന
പടിഞ്ഞാറത്തറ: സംസ്ഥാനത്ത് വേനല്‍ കനത്തതോടെ തണ്ണിമത്തന്‍ വില്‍പനക്ക് ചൂടേറുന്നു. പഴ വര്‍ഗ വിപണിയില്‍ താരമായി മാറിയിരിക്കയാണ് തണ്ണിമത്തന്‍. കച്ചവടത്തില്‍ വിവിധ ഇനം പഴ വര്‍ഗങ്ങളുണ്ടങ്കിലും നിലവില്‍ തണ്ണിമത്തനാണ് ഏറ്റവും ഡിമാന്റ്.
കിലോക്ക് 20 രൂപ തോതിലാണ് തണ്ണിമത്തന്‍ വിറ്റഴിക്കപ്പെടുന്നത്. ഇതിനായി കര്‍ണാടകത്തില്‍നിന്നും മറ്റും ടണ്‍ കണക്കിന് തണ്ണിമത്തനുകളാണ് ഇറക്കുമതി ചെയ്യുന്നത്. വേനല്‍ കനത്തതോടെ പൊതുവെ പഴ വര്‍ഗങ്ങള്‍ക്ക് വില വര്‍ധിച്ചിട്ടുണ്ടങ്കിലും തണ്ണിമത്തന്റെ വിപണനത്തില്‍ യാതൊരു കുറവും വന്നിട്ടില്ലന്നാണ് വ്യാപാരികള്‍ പറയുന്നു. തണ്ണിമത്തന്‍ കഴിച്ചാല്‍ വിശപ്പും ദാഹവും ഒരു പോലെ ശമനം കിട്ടുമെന്നതും ശരീരത്തില്‍ ജലാംശത്തിന്റെ തോത് വര്‍ധിക്കാന്‍ സഹായകമാകുന്നതുമാണ് തണ്ണിമത്തന്‍ മറ്റ് പഴവര്‍ഗങ്ങളില്‍നിന്ന് വ്യത്യസ്തമാക്കുന്നത്. സാധാരണ യാത്രക്കാരുള്‍പ്പടെ ചൂട് കാലാവസ്ഥയില്‍ തണുത്ത പാനീയങ്ങള്‍ ആശ്രയിക്കുന്നത് പതിവാണ്. എന്നാല്‍ വിലയിലെ ലാഭവും ദാഹവും വിശപ്പും ഒരുപോലെ ശമനം കിട്ടുമെന്നതിനാലും നിലവില്‍ ഇത്തരക്കാര്‍ തണ്ണിമത്തനെയാണ് ആശ്രയിക്കുന്നത്. കര്‍ണാടകയിലെ ഗുണ്ടല്‍പേട്ടില്‍നിന്നാണ് തണ്ണിമത്തന്‍ കൂടുതലായി ജില്ലയിലേക്കെത്തിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."