HOME
DETAILS
MAL
നഗ്നതാ പ്രദര്‍ശനം: രഹ്നയുടെ മക്കളുടെ മൊഴിയെടുത്തു
backup
July 05 2020 | 02:07 AM
കൊച്ചി: നഗ്നതാ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് രഹ്ന മനോജിന്റെ മക്കളുടെ മൊഴി പൊലിസ് രേഖപ്പെടുത്തി. ഇവരുടെ കൊച്ചിയിലെ വീട്ടിലെത്തിയാണ് മൊഴിയെടുത്തത്.
പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയെന്ന കേസിലാണ് മൊഴിയെടുത്തത്. പോക്സോ വകുപ്പുകള്‍ അടക്കം ചുമത്തിയാണ് കൊച്ചിയിലും തിരുവല്ലയിലും പൊലിസ് രഹ്നയ്ക്കെതിരേ കേസെടുത്തത്.
നേരത്തേ രഹ്നയുടെ കൊച്ചിയിലെ വീട്ടില്‍ പൊലിസ് പരിശോധന നടത്തിയിരുന്നു. ബോഡി ആന്‍ഡ് പൊളിറ്റിക്സ് എന്ന തലക്കെട്ടോടെ രഹ്ന തന്നെയാണ് സ്വന്തം മക്കള്‍ തന്റെ നഗ്നമേനിയില്‍ ചിത്രം വരയ്ക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. ജുവനൈല്‍ ആക്ട്, ഐ.ടി ആക്ട് എന്നിവ പ്രകാരമാണ് രഹ്നയ്ക്കെതിരേ കേസെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."