HOME
DETAILS
MAL
മണിയുടെ സമനില നഷ്ടപ്പെട്ടു: വി.എം സുധീരന്
backup
April 23 2017 | 10:04 AM
തിരുവനന്തപുരം: എം.എം മണിയുടെ സമനില നഷ്ടപ്പെട്ടതായി കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്. ജനങ്ങളോട് ഉത്തരവാദിത്തമുണ്ടാവേണ്ട ഒരു മന്ത്രിയാവേണ്ട വ്യക്തിയാണ് മണി. എന്നാല്‍, ഇവിടെ കാണുന്നത് അതിന് എതിരേയാണ്. സ്ത്രീത്വത്തെ അപമാനിക്കുന്ന മണി ഒരു സമൂഹത്തെ തന്നെയാണ് വെല്ലുവിളിച്ചിരിക്കുന്നത്. ആര്‍ക്കെതിരേയും ആരോടും എന്തും പറയാമെന്ന വിചാരമാണ് മണിക്കുള്ളത്. ഇത് ഒരിക്കലും ഒരു രാഷ്ട്രീയനേതാവിനും അതിലുപരി മന്ത്രിക്കും ഒരിക്കലും നിരക്കുന്നതല്ല. മുഖ്യമന്ത്രി ഇതിനെതിരേ മണിയുടെ രാജിയാവശ്യപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."