കോഴിക്കോട്ട് ട്രെയിന്‍ തട്ടി മരിച്ചവരെ തിരിച്ചറിഞ്ഞു
തിരൂരങ്ങാടി: യുവതിയെയും മൂന്നുമക്കളെയും ട്രെയിന്‍തട്ടി മരിച്ച നിലയില്‍. തിരുവനന്തപുരം പേരൂര്‍കട മല്ലശ്ശേരി സ്വദേശിയും, എ.ആര്‍ നഗര്‍ വി.കെ പടി നടുവിലങ്ങാടി വാടകക്വര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ പടിഞ്ഞാറ്റില്‍ പുത്തന്‍വീട്ടില്‍ രാജേഷിന്റെ ഭാര്യ ഭാവന(35) മക്കളായ ഐശ്യര്യ(12), നന്ദിനി(10), വിസ്മയ(8) എന്നിവരാണ് മരിച്ചത്. കോഴിക്കോട് പുതിയങ്ങാടിക്കടുത്ത് കോയാറോഡ് റെയില്‍വെ ഗേറ്റിന് സമീപം ഇന്നു പുലര്‍ച്ചെയാണ് സംഭവം. ആത്മഹത്യ എന്നാണ് പൊലിസിന്റെ പ്രാഥമികനിഗമനം.
വയനാട് സ്വദേശിനിയാണ് ഭാവന. അഞ്ചുവര്‍ഷത്തോളമായി കുടുംബം നടുവിലങ്ങാടി ക്വര്‍ട്ടേഴ്‌സിലാണ് താമസം. മരപ്പണിക്കാരനാണ് രാജേഷ്. മക്കള്‍ മൂന്നുപേരും ഇരുമ്പുചോല എ.യു.പി.സ്‌കൂളില്‍ ഏഴ്,അഞ്ച്,മൂന്ന് ക്ലാസുകളിലെ വിദ്യാര്‍ഥിനികളാണ്. വര്‍ഷങ്ങളായി ഇവിടെ താമസിക്കുന്നുണ്ടെങ്കിലും ഈ കുടുംബം നാട്ടുകാരുമായിയാതൊരു ബന്ധവുമില്ലെന്ന് സമീപത്തെ വീട്ടുകാര്‍ പറഞ്ഞു. ശനിയാഴ്ച കാലത്ത് മുതല്‍ നാലുപേരെയും കാണാതായിരുന്നു. എലത്തൂര്‍ പൊലിസും നടക്കാവ് പൊലിസും ചേര്‍ന്ന് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ പോസ്റ്റുമാര്‍ട്ടം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."