HOME
DETAILS

ഒരു ഉത്തരവിലെ ചിലതുമാത്രം നടപ്പാക്കുന്നതെങ്ങനെ?: ലഫ്റ്റനന്റ് ഗവര്‍ണറോടു കെജ്‌രിവാള്‍

  
backup
July 09 2018 | 08:07 AM

cant-be-selective-in-accepting-order-arvind-kejriwal-to-lt-governor

ന്യൂഡല്‍ഹി: സുപ്രിം കോടതി ഉത്തരവ് ഉടന്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലിന് കത്തയച്ചു.

ഡല്‍ഹിയില്‍ അധികാരം തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനാണെന്ന് സുപ്രിംകോടതി ഭരണഘടനാ ബെഞ്ച് വ്യക്തമാക്കിയിരുന്നു. എന്നാല്‍ കോടതി വിധി വന്നിട്ടും സര്‍ക്കാറിനെ അനുസരിക്കാത്ത ഉദ്യോഗസ്ഥര്‍ തലവേദനയാകുന്ന സാഹചര്യത്തിലാണ് കെജ്‌രിവാള്‍ ഗവര്‍ണര്‍ക്കു കത്തെഴുതിയത്.

കോടതി ഉത്തരവുകളില്‍ എങ്ങിനെയാണ് ചിലതുമാത്രം തെരഞ്ഞെടുക്കുകയും ചിലത് തള്ളുകയും ചെയ്യുന്നതെന്ന് കത്തില്‍ കെജ്‌രിവാള്‍ ചോദിച്ചു. സുപ്രിം കോടതി ഉത്തരവ് നടപ്പാക്കുന്നത് തടയാന്‍ ആഭ്യന്തര മന്ത്രാലയത്തിന് അധികാരമില്ലെന്നും കെജ്‌രിവാള്‍ പറഞ്ഞു.

ഉത്തരവില്‍ എന്തെങ്കിലും അവ്യക്തതയുണ്ടെങ്കില്‍ വീണ്ടും സുപ്രിംകോടതിയെ സമീപിക്കണം. അല്ലാതെ ഉത്തരവ് നടപ്പാക്കാതെ പരമോന്നത നീതിപീഠത്തെ അവഹേളിക്കരുത്. ഒരേ ഉത്തരവിന്റെ ഒരു പാരഗ്രാഫ് നടപ്പാക്കാവുന്നതും മറ്റൊരു പാരഗ്രാഫ് നടപ്പാക്കാന്‍ കഴിയാത്തതുമാകുന്നത് എങ്ങിനെയാണെന്നും കെജ്‌രിവാള്‍ ചോദിച്ചു.

ലഫ്. ഗവര്‍ണറുടെ പദവി ഗവര്‍ണര്‍ക്കു തുല്യമല്ലെന്ന് സുപ്രിം കോടതി ഉത്തരവില്‍ പറഞ്ഞിരുന്നു. എല്ലാത്തിനും ഗവര്‍ണറുടെ അനുമതി വേണ്ട. മന്ത്രിസഭയുടെ ഉപദേശം സ്വീകരിക്കാന്‍ ഗവര്‍ണര്‍ക്ക് ബാധ്യതയുണ്ടെന്നും കോടതി ഉത്തരവിട്ടിരുന്നു.

എന്നാല്‍ വിധി പുറത്തുവന്ന ആദ്യദിവസം മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് ഉദ്യോഗസ്ഥരുടെ നിയമനവും സ്ഥാനമാറ്റവും സംബന്ധിച്ചു തീരുമാനമെടുത്തിരുന്നു. എന്നാല്‍ ഉത്തരവ് നിയമപരമായി നിലനില്‍ക്കില്ലെന്നു കാട്ടി വകുപ്പ് സെക്രട്ടറി ഇതു മടക്കി. ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നതിനുള്ള അധികാരം ലഫ്. ഗവര്‍ണര്‍ക്കാണെന്ന 2015ലെ ആഭ്യന്തരവകുപ്പിന്റെ വിജ്ഞാപനം റദ്ദായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഫയല്‍ തിരിച്ചയച്ചത്.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റേഷന്‍ മസ്റ്ററിങ്: മഞ്ഞ, പിങ്ക് കാര്‍ഡുകാരുടെ സമയ പരിധി ഇന്ന് അവസാനിക്കും; പൂര്‍ത്തിയായത് 60% മാത്രം 

Kerala
  •  2 months ago
No Image

ചക്രവാതച്ചുഴി; സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും

Weather
  •  2 months ago
No Image

തെരഞ്ഞെടുപ്പ് ഗോദയിലും കരുത്ത് കാട്ടി വിനേഷ്

National
  •  2 months ago
No Image

ഭൂമിയിലെ സ്വര്‍ഗത്തില്‍ 'ഇന്‍ഡ്യ'; താഴ്‌വരയില്‍ താമരക്ക് വാട്ടം

National
  •  2 months ago
No Image

അബൂദബിയിൽ ഒക്ടോബർ 9 വരെ മഴയ്ക്ക് സാധ്യത

uae
  •  2 months ago
No Image

വ്യാപക ട്രാഫിക് പരിശോധനയുമായി കുവൈത്ത്; 42,245 നിയമലംഘനങ്ങൾ കണ്ടെത്തി

Kuwait
  •  2 months ago
No Image

സഊദി അറേബ്യ: അൽ ഉലയിലെ ആകാശോത്സവം സമാപിച്ചു

Saudi-arabia
  •  2 months ago
No Image

ഷാർജ; പെർഫ്യൂംസ് ആൻഡ് ഊദ് എക്സിബിഷന്റെ രണ്ടാം പതിപ്പിന് ആരംഭം

uae
  •  2 months ago
No Image

വ്യവസായി മുംതാസ് അലിയുടെ ആത്മഹത്യക്ക് പിന്നില്‍ ആറംഗ സംഘം; ഹണിട്രാപ്പില്‍പ്പെടുത്തി 50 ലക്ഷം രൂപ കൈക്കലാക്കി

National
  •  2 months ago
No Image

പ്രവാസികൾക്ക് തിരിച്ചടിയായി ഒമാന്റെ പുതിയ തീരുമാനം; സെമി സ്കിൽഡ് തൊഴിലുകളിൽ വ്യവസായ ലൈസൻസ് നിയന്ത്രണം

oman
  •  2 months ago