അന്തേവാസിയെ സ്ഥാപന ഉടമയുടെ ഭര്‍ത്താവ് പീഡിപ്പിച്ചതായി പരാതി
കോട്ടയം: അഭയകേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന യുവതിയെ സ്ഥാപന നടത്തിപ്പുകാരിയുടെ ഭര്‍ത്താവ് പീഡിപ്പിച്ചതായി പരാതി. കോട്ടയം ഗാന്ധിനഗറിലെ സാന്ത്വനം അഭയ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന ഇടുക്കി സ്വദേശിനിയായ യുവതിയാണ് അഭയകേന്ദ്രം നടത്തിപ്പുകാരിയുടെ ഭര്‍ത്താവ് ബാബു വര്‍ഗീസ് പീഡിപ്പിച്ചതായി കാണിച്ചു ചൈല്‍ഡ് ലൈനിലും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കും പരാതി നല്‍കിയത്. ജൂണ്‍ 23 ന് ആണ് യുവതി പരാതി നല്‍കിയത്. ബന്ധുക്കളില്ലാത്ത യുവതി കഴിഞ്ഞ 12 വര്‍ഷമായി സാന്ത്വനത്തിലാണ് കഴിഞ്ഞിരുന്നത്.
ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് തളര്‍ന്നു കിടക്കുന്ന മാതാവിനെ പരിചരിക്കുന്നതിനെന്ന പേരില്‍ യുവതിയെ നടത്തിപ്പുകാരിയുടെ വീട്ടിലേക്ക് വിളിച്ചുവരുത്തി. വീട്ടില്‍ വെച്ച് ബാബു വര്‍ഗീസ് പീഡിപ്പിക്കുകയായിരുന്നു എന്ന് യുവതി പരാതിയില്‍ പറയുന്നു. മറ്റു പെണ്‍കുട്ടികള്‍ നടത്തിപ്പുകാരിയുടെ വീട്ടിലേക്കു മാതാവിനെ ശുശ്രൂഷിക്കുന്നതിനായി പോയതോടെയും ഭര്‍ത്താവ് തുടര്‍ച്ചയായി അഭയ കേന്ദ്രത്തില്‍ സന്ദര്‍ശനം നടത്തിയതോടെയുമാണ് യുവതി പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അധ്യക്ഷയുടെ നേതൃത്വത്തില്‍ അഭയകേന്ദ്രം സന്ദര്‍ശിച്ചു. ഇവിടെ കഴിഞ്ഞിരുന്ന 17 പെണ്‍കുട്ടികളെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഇടപെട്ട് മറ്റൊരു അഭയകേന്ദ്രത്തിലേക്ക് മാറ്റി. പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ബാബു വര്‍ഗീസിനെതിരേ കേസെടുത്ത് അന്വേഷണം തുടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."