പി.ഡബ്ല്യു.ഡിയുടെ കെടുകാര്യസ്ഥത വഴിയാത്രക്കാര്‍ക്ക് ദുരിതമാകുന്നു
പറവൂര്‍: വാട്ടര്‍ അതോറിറ്റിയുടെ വടക്കേക്കരയിലേക്ക് പുതിയ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനായി വെട്ടിപ്പൊളിച്ച റോഡില്‍ ടാറിങ് പ്രവൃത്തികളിലെ അനാസ്ഥ കാല്‍നടക്കാര്‍ക്കും വാഹന യാത്രക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു. തിരക്കേറിയ റോഡില്‍ മെറ്റല്‍ ഇളകി പടര്‍ന്ന് യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും അപകട ഭീഷണി ഉയര്‍ത്തുന്നു.
ടി.ബി ജങ്ഷന്‍ മുതല്‍ മുനിസിപ്പല്‍ ടൗണ്‍ഹാള്‍ വരെയുള്ള തിരക്കേറിയ ഭാഗത്താണ് റോഡ് തകര്‍ന്നിട്ടുള്ളത്. പൈപ്പ് സ്ഥാപിച്ച് ആഴ്ചകള്‍ പിന്നിട്ടിട്ടും റോഡ് ടാറിങ് ചെയ്ത് പഴയ രീതിയിലാക്കാന്‍ പി.ഡബ്ല്യു.ഡിക്ക് കഴിഞ്ഞിട്ടില്ല. മെയിന്റനസ് ജോലികള്‍ക്കുള്ള തുക വാട്ടര്‍ അതോറിറ്റി അധികൃതര്‍ പി.ഡബ്ല്യൂ.ഡിക്ക് അടച്ച ശേഷമാണ് നിര്‍മാണ പ്രവൃത്തി നടത്താന്‍ അനുവദിക്കുന്നത്. നിബന്ധനകള്‍ക്ക് വിധേയമായി മെറ്റലിംങ്ങും കോണ്‍ക്രീറ്റും നിറച്ച് ഉറപ്പിച്ച് വേണം മുകളില്‍ ടാറിങ്ങ് നടത്താന്‍.
കടുത്ത വേനലായതോടെ കുഴിച്ച ഭാഗത്ത് നിന്നുള്ള മണല്‍ റോഡിലാകെ പരക്കുകയാണ്. യാത്രക്കാര്‍ പൊടി കൊണ്ട് പൊറുതിമുട്ടുകയാണ്. റോഡില്‍ ചിതറി കിടക്കുന്ന കല്ലുകള്‍ വാഹനങ്ങള്‍ പോകുമ്പോള്‍ അപകടകരമായവിധം തെറിക്കുകയാണ്. ദേശീയ ജൂനിയര്‍ വോളിബോള്‍ ചാംപ്യന്‍ഷിപ്പ് നടക്കുന്നതിനാല്‍ വലിയ തിരക്ക് അനുഭവപ്പെടുന്ന ഭാഗമാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."