അഴീക്കല്‍ ഫിഷിങ് ഹാര്‍ബറിലെ തൊഴിലാളിത്തര്‍ക്കം പരിഹരിച്ചു
ഹരിപ്പാട്: അഴീക്കല്‍ ഫിഷിങ് ഹാര്‍ബറില്‍ കഴിഞ്ഞ 21 ദിവസമായുള്ള മത്സ്യവ്യാപാരികളും വള്ളക്കാരുമായുള്ള തര്‍ക്കം പരിഹരിച്ചു. കഴിഞ്ഞ ദിവസം കായംകുളം റസ്റ്റ് ഹൗസില്‍ അഖില കേരള ധീവരസഭ സംസ്ഥാന, ജില്ലാ കമ്മിറ്റികള്‍, വിവിധ കരയോഗഇന്ബോര്ഡ് വള്ള പ്രതിനിധികള്‍, ഫിഷ് മര്‍ച്ചന്റ് അസോസിയോഷന്, ലേലത്തൊഴിലാളികള് തുടങ്ങിയവര്‍ സംയുക്തമായി നടത്തിയ ചര്‍ച്ചയിലൂടെയാണ് തര്‍ക്കം നിലനിന്നിരുന്ന മുഴുവന്‍ വിഷയങ്ങളിലും തീരുമാനമായത്.
വള്ളക്കാര് പെട്ടിയില്‍ കൊണ്ടുവരുന്ന മത്സ്യങ്ങള്‍ ഇനി വടിച്ചളവില് മാത്രം എടുക്കാനും ആറ് പെട്ടിക്ക് ഒരു പെട്ടി മത്സ്യം വ്യാപാരികള്‍ക്ക് നല്‍കാനും ലേലം ചെയ്യുന്ന തുകയില്‍ 10 ശതമാനം മാത്രം കുറവ് വരുത്താനും ചര്‍ച്ചയില്‍ ധാരണയായി. കൂടാതെ ഭാവിയില്‍ അഴീക്കല്‍ ഫിഷിങ് ഹാര്‍ബറില്‍ ഉടലെടുക്കുന്ന പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കാനായി അനുരഞ്ജന സമിതിക്കും രൂപം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."