സ്റ്റൗവില്‍ മണ്ണെണ്ണ നിറയ്ക്കുന്നതിനിടെ തീ പടര്‍ന്നു; പൊള്ളലേറ്റ അന്യസംസ്ഥാന തൊഴിലാളി മരിച്ചു
വിഴിഞ്ഞം: ആഹാരം പാകം ചെയ്യാന്‍ സ്റ്റൗവില്‍ മണ്ണെണ്ണ നിറക്കുന്നതിനിടയില്‍ തീ പടര്‍ന്ന് പിടിച്ച് പൊള്ളലേറ്റ മൂന്ന് അന്യസംസ്ഥാന തൊഴിലാളികളില്‍ ഒരാള്‍ മരിച്ചു.രണ്ടു പേര് ആശുപത്രിയില്‍ ചികിത്സയിലാണ്.
പശ്ചിമ ബംഗാള്‍ മഹേന്ദ്ര ചോള നാരായണപുരം മണി ചൗക്ക് മാള്‍ഡയില്‍ സുബായ് മണ്ഡലിന്റെ മകന് കനായ്മണ്ഡല് (21) ആണ് മരിച്ചത്. ഇയാളുടെ അയല്‍വാസികളും സഹപ്രവര്‍ത്തകരുമായ സ്രാവണ് മണ്ഡല്, സുബുലാ കുമാര്‍ മണ്ഡല് എന്നിവരാണ് ചികിത്സയിലുള്ളത്.
ഇക്കഴിഞ്ഞ 18 ന് രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം.വിഴിഞ്ഞം ഉച്ചക്കടയില്‍ സനല്‍കുമാര്‍ എന്നയാളിന്റെ ഉടമസ്ഥതയിലുള്ള ലേബര്‍ ക്യാംപിലായിരുന്നു അപകടം. കനായ് മണ്ഡലിന്റെ ദേഹത്തേക്ക് പടര്‍ന്ന തീയണക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് മറ്റ് രണ്ടു പേര്‍ക്കും ഗുരുതര പൊള്ളലേറ്റത്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ഏറ്റുവാങ്ങി റോഡുമാര്‍ഗം നാട്ടിലേക്ക് കൊണ്ടുപോകുമെന്നും ഇതിനായി മരിച്ച കനായ് മണ്ഡലിന്റെ സഹോദരന് ഗണേഷ് മണ്ഡല് എത്തിയെന്നും വിഴിഞ്ഞം പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."