ഡബ്ബിംഗ് ആര്‍ടിസ്റ്റ് ആനന്ദവല്ലി അന്തരിച്ചു
തിരുവനന്തപുരം: പ്രശസ്ത ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ആനന്ദവല്ലി (62 )അന്തരിച്ചു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. കൊല്ലം സ്വദേശിയാണ്.
1992ല്‍ പുറത്തിറങ്ങിയ ആധാരം എന്ന സിനിമയില്‍ നടി ഗീതക്കായി ശബ്ദം നല്‍കിയതിന് സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. അന്തരിച്ച ചലച്ചിത്ര സംവിധായകന്‍ ദീപന്‍ മകനായിരുന്നു.
സ്‌കൂള്‍ നാടകത്തിലൂടെയാണു് ആനന്ദവല്ലി കലാരംഗത്തെത്തിയത്. കാളിദാസ കലാകേന്ദ്രം, കെ.പി.എസി എന്നീ സംഘങ്ങളുടെ നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
കെപിഎസിയില്‍ അഭിനയിക്കുന്ന സമയത്താണ് സിനിമയില്‍ എത്തുന്നത്. ഏണിപ്പടികള്‍ എന്ന സിനിമയില്‍ ചെറിയ വേഷം ചെയ്തു. ശാരദ, ലക്ഷ്മി, അംബിക, ഗീത, രേഖ, ഉര്‍വ്വശി, മേനക, പൂര്‍ണിമ ജയറാം, സുമലത, ചിത്ര, മാധവി, പത്മപ്രിയ, ജയപ്രദ, സുകന്യ, ഗൗതമി എന്നീ സിനിമാനടികള്‍ക്കുവണ്ടി ശബ്ദം നല്‍കിയിട്ടുണ്ട്.
അനുലക്ഷ്മി മകളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."