ഫോട്ടോ ദുരുപയോഗം ചെയ്തു ഫെയ്സ്ബുക്കില്‍ പ്രകോപനപരമായ പോസ്റ്റിട്ടതായി പരാതി
ഫറോക്ക്: ഫോട്ടോ ദുരുപയോഗം ചെയ്ത് ഫേസ്ബുക്കില്‍ പ്രകോപനപരമായ പോസ്റ്റിട്ടതിനെതിരേ യുവാവ് പരാതി നല്കി.
നല്ലൂര് കഷായപ്പടി ശാമില നിവാസില്‍ മുഹമ്മദ് ദഹീന്‍ (23) ആണ് ഫറോക്ക് പൊലിസില്‍ പരാതി നല്‍കിയത്. തന്റെ മുഖചിത്രം ഉപയോഗിച്ച് റിസ്വാന് റിസു എന്ന പേരിലുള്ള വ്യാജ ഫേസ്ബുക്ക് ഐഡിയിലാണു പ്രകോപനപരമായ പോസ്റ്റിട്ടിരിക്കുന്നത്.
അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട പോസ്റ്റാണെന്നു കരുതി ഒട്ടേറെ പേര് ഇതിനടിയില്‍ പ്രതികരണവുമായി എത്തിയിട്ടുണ്ട്. പരാതി സൈബര്‍ സെല്ലിനു കൈമാറി അന്വേഷണം തുടങ്ങിയതായി ഫറോക്ക് എസ്.ഐ എം.കെ അനില്‍കുമാര്‍ പറഞ്ഞു. പാലക്കാട് കഞ്ചിക്കോട് സ്റ്റീല്‍ ഫാക്ടറിയില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുകയാണ് ദഹീന്‍.
പോസ്റ്റ് വ്യാപിച്ചതോടെ കമ്പനിയില്‍ നിന്ന് അവധിയെടുത്ത നാട്ടിലെത്തിയിരിക്കുകയാണ് യുവാവ്. ജൂണ്‍ രണ്ടിനു ക്രിയേറ്റ് ചെയ്ത അക്കൗണ്ടില്‍ ശനിയാഴ്ച പത്തരയോടെയാണ് പോസ്റ്റിടുന്നത്.
എന്നാല്‍ ഞായറാഴ്ച രാത്രി പതിനൊന്നരയോടെ ഈ വ്യാജ അക്കൗണ്ട് നിര്‍ജീവമായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."