HOME
DETAILS
MAL
സ്‌കൂള്‍ പരിസരത്ത് കഞ്ചാവ് വില്‍ക്കുന്നയാള്‍ പിടിയില്‍
backup
July 15 2016 | 23:07 PM
വളാഞ്ചേരി: വിദ്യാര്‍ഥികള്‍ക്ക് വില്‍പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവു പൊതികളുമായി കുറ്റിപ്പുറം മൂടാല്‍ തോട്ടത്തില്‍ താജുദ്ദീന്‍ (63) കുറ്റിപ്പുറം എക്‌സൈസിന്റെ പിടിയിലായി. നിരവധി കഞ്ചാവ് കേസിലെ പ്രതിയായ ഇയാള്‍ എക്‌സൈസ് ഇന്റലിജന്‍സിന്റെ നിരീക്ഷണത്തിലായിരുന്നു. കുറ്റിപ്പുറം ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു സമീപത്തം വച്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി.ജെ റോയ്, പ്രിവന്റഡ് ഓഫിസര്‍മാരായ രവീന്ദ്രനാഥ്, അഭിലാഷ് സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ഷിബു ശങ്കര്‍, ഹംസ, സാഗീഷ് എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."