മാറഞ്ചേരി സര്‍ക്കാര്‍ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ കൂട്ടയവധിയില്‍; രോഗികള്‍ വലഞ്ഞു
പൊന്നാനി: മാറഞ്ചേരി സര്‍ക്കാര്‍ ആശുപത്രിയില്‍ ആകെയുള്ള മൂന്ന് ഡോക്ടര്‍മാരും ഡ്യൂട്ടിക്കെത്തിയില്ല. ഇതോടെ നൂറുകണക്കിന് രോഗികള്‍ ചികിത്സ കിട്ടാതെ ദുരിതത്തിലായി.
ഇന്നലെ മൂന്ന് ഡോക്ടര്‍മാരും അവധിയെടുത്തതാണ് പ്രശ്‌നമായത്. രാവിലെ തന്നെ നൂറുകണക്കിന് രോഗികള്‍ ചികിത്സക്കെത്തിയിരുന്നു. പകല്‍ പതിനൊന്ന് കഴിഞ്ഞിട്ടും ഒരു ഡോക്ടര്‍ പോലും ആശുപത്രിയില്‍ എത്തിയില്ല. ഇതിനിടെ ചികിത്സക്കെത്തിയ മൂന്ന് രോഗികള്‍ തലകറങ്ങി വീഴുകയും ചെയ്തു.
രോഗികള്‍ ബഹളം വച്ചതോടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി ഡോക്ടര്‍മാരുമായി ഫോണില്‍ ബന്ധപ്പെട്ടു. പരസ്പരം പറയാതെയാണ് മൂന്ന് ഡോക്ടര്‍മാരും ലീവെടുത്തത്. കൂടുതല്‍ അന്വേഷിച്ചപ്പോള്‍ പരസ്പരം പഴിചാരുകയാണ് ചെയ്തത്. ഇതിനിടെ ഒരു ഡോക്ടര്‍ ഉച്ചയോടെ എത്തിയത് രോഗികള്‍ക്ക് ആശ്വാസമായി. ഡോക്ടര്‍മാരുടെ കൂട്ടയവധിക്കെതിരേ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് പരാതി കൊടുക്കുമെന്ന് വിവിധ യുവജന സംഘടനകള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."