HOME
DETAILS

ഇ.പി.എഫ് നിയമഭേദഗതികള്‍ റദ്ദ് ചെയ്ത ഹൈക്കോടതി വിധി പ്രാബല്യത്തില്‍

  
backup
April 06 2019 | 03:04 AM

%e0%b4%87-%e0%b4%aa%e0%b4%bf-%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%ad%e0%b5%87%e0%b4%a6%e0%b4%97%e0%b4%a4%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b1

കൊല്ലം: സുപ്രിംകോടതി കേസ് തളളിയതോടെ ഇ.പി.എഫ് പെന്‍ഷന്‍ സ്‌കീമിന്റെ മാതൃനിയമത്തിന് വിരുദ്ധമായി ഇ.പി.എഫ് ഓര്‍ഗനൈസേഷന്‍ കൊണ്ടുവന്ന നിയമഭേദഗതികള്‍ റദ്ദ് ചെയ്ത ഹൈക്കോടതി വിധി പ്രാബല്യത്തില്‍ വന്നിരിക്കുകയാണെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ പറഞ്ഞു.
നിയമവിരുദ്ധമായി കേന്ദ്ര സര്‍ക്കാരും ഇ.പി.എഫ്.ഒയും പുറപ്പെടുവിച്ചിട്ടുളള ഉത്തരവുകള്‍ നിലവില്ലിലാതായിരിക്കുന്നു. പരമോന്നത കോടതിയുടെ വിധി പ്രഖ്യാപനം വന്നതിനു ശേഷവും റദ്ദ് ചെയ്ത വ്യവസ്ഥകള്‍ പ്രകാരം നടപടികള്‍ തുടരുന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് നീതിന്യായ വ്യവസ്ഥയോടുളള വെല്ലുവിളിയാണ്.
ഇ.പി.എഫ് പെന്‍ഷന്‍കാരുടെയും തൊഴിലാളികളുടെയും നിയമാനുസൃതമായ അവകാശത്തിന്‍മേലുള്ള കടന്നുകയറ്റമാണ് സര്‍ക്കാര്‍ നടത്തിയതെന്നുളളതുകൊണ്ടാണ് ഭേദഗതികളും ഉത്തരവുകളും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദ് ചെയ്തത്.ഹൈക്കോടതി ഉത്തരവ് സാധൂകരിച്ചുകൊണ്ടുളളതാണ് സുപ്രിംകോടതി വിധി. യഥാര്‍ഥ ശമ്പളത്തിന്റെ അടിസ്ഥാനത്തില്‍ ഉയര്‍ന്ന പെന്‍ഷന്‍ എന്നത് എല്ലാ തൊഴിലാളികള്‍ക്കും ബാധകമാക്കുമെന്ന് ലോക്‌സഭയില്‍ തൊഴില്‍ വകുപ്പ് മന്ത്രി ഉറപ്പ് നല്‍കിയതാണ്.
ഉറപ്പിന് വിരുദ്ധമായി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചപ്പോഴാണ് താന്‍ പ്രസിഡന്റായ യുനിയന്‍ ഹൈക്കോടതിയെ സമീപിച്ചതും അനുകൂല ഉത്തരവ് ലഭിച്ചതും. പാര്‍ലമെന്റില്‍ നടത്തിയ നിരന്തരമായ ഇടപെടലുകളും കോടതിയിലെ നിയമപോരാട്ടവും ഫലപ്രാപ്തിയിലെത്തിയെങ്കിലും ഉത്തരവ് നടപ്പാക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന മേല്ലപോക്ക് നയം ന്യായികരിക്കാവുന്നതല്ല. ഇ.പി.എഫ് പെന്‍ഷന്‍കാരുടെ യഥാര്‍ഥ ശമ്പളത്തിന്റെ അടിസ്ഥാനത്തില്‍ ഉയര്‍ന്ന പെന്‍ഷന്‍ എന്ന അവകാശവും മാതൃനിയമത്തിലെ ആനുകൂല്യങ്ങളും അടിയന്തിരമായി പ്രാബല്യത്തില്‍ കൊണ്ടു വരണമെന്നും പ്രേമചന്ദ്രന്‍ ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  2 minutes ago
No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  10 minutes ago
No Image

മാധ്യമ പ്രവർത്തനം നിയന്ത്രിക്കുന്ന പുതിയ നിയമത്തിന് ഖത്തർ മന്ത്രിസഭയുടെ അം​ഗീകാരം

qatar
  •  23 minutes ago
No Image

പനയമ്പാടം സ്ഥിരം അപകടം നടക്കുന്ന സ്ഥലം;  'ഇനി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല'; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala
  •  an hour ago
No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  an hour ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  2 hours ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  2 hours ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  3 hours ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  4 hours ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  4 hours ago