പായിപ്ര മേഖലയില്‍ കുടിവെള്ളക്ഷാമം രൂക്ഷം
മൂവാറ്റുപുഴ: വാട്ടര്‍ അതോറിറ്റിയുടെ ജലവിതരണ പൈപ്പില്‍ വെള്ളമെത്താതായതോടെ പായിപ്ര മേഖലയില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായി. പായിപ്ര ഗ്രാമപഞ്ചായത്തിലെ പായിപ്ര, ഏഴിമല , ബീവിപടി, കിഴക്കേക്കര , ആലപ്പുറം മേഖല തുടങ്ങിയ പ്രദേശങ്ങളില്‍ ആഴ്ചകളോളമായി കുടിവെള്ളം എത്തിയിട്ട്. വേനല്‍ കടുത്തതോട പ്രദേശത്തെ കിണറുകളും കുളങ്ങളും വറ്റി വരണ്ടു. കുടിവെള്ളത്തിനായി കിലോമീറ്ററുകള്‍ താണ്ടിയാണ് നിത്യവൃത്തിക്കുള്ള ജലം കണ്ടെത്തുന്നത്. നിയോജക മണ്ഡലത്തിലെ ഏറ്റവും വലിയ കുടിവെള്ള പദ്ധതികളിലൊന്നായ മുളവൂര്‍, ഇരമല്ലൂര്‍, അശമന്നൂര്‍ കുടിവെള്ള പദ്ധതിയില്‍ നിന്നാണ് പ്രദേശത്തേക്ക് ജല വിതരണം നടത്തുന്നത്. കഴിഞ്ഞ ഒരാഴ്ച വരെ പദ്ധതിയില്‍ നിന്നും സുലഭമായി ജലം ലഭിച്ചിരുന്നതാണ്. എന്നാല്‍ ദിവസങ്ങളായി ഉയര്‍ന്ന പ്രദേശങ്ങളില്‍ വെള്ളം എത്താതായി.
താഴ്ന്ന പ്രദേശങ്ങളില്‍ പോലും പൈപ്പിലുടെ ഗ്യാസ് മാത്രമാണ് വരുന്നത്. യാതൊരു തടസങ്ങളുമില്ലാതെ കുടിവെള്ള പദ്ധതിയുടെ പ്രവര്‍ത്തനം നടക്കുന്നുണ്ടെങ്കിലും എന്തു കൊണ്ടാണ് കഴിഞ്ഞ ഒരാഴ്ചയായിട്ട് പെട്ടന്ന് കുടിവെള്ളം നിലച്ചത് ദുരൂഹത ഉയര്‍ത്തുന്നു. പഞ്ചായത്തിലെ ഏറ്റവും കുടുതല്‍ കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശമാണ് പായിപ്ര മേഖല. പ്രദേശ വാസികള്‍ വിവിധ ആവശ്യങ്ങള്‍ക്കായി വാട്ടര്‍ അതോററ്റിയുടെ കുടിവെള്ളത്തെയാണ് ആശ്രയിക്കുന്നത്.
വേനകാലത്ത് കുടിവെള്ളം രൂക്ഷമായ പ്രദേശങ്ങളില്‍ വാഹനങ്ങളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി കുടിവെള്ളം എത്തിക്കാറുണ്ടായിരുന്നെങ്കിലും ഇക്കുറി അതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടേ ഇല്ല. ഇതിനിടെ കുടിവെള്ളത്തിന്റെ ദുരുപയോഗം മൂലമാണ് ഉയര്‍ന്ന പ്രദേശത്തേക്ക് വെള്ളം എത്താതിരിക്കുവാന്‍ കാരണമെന്നു പറയപ്പെടുന്നു. കുടിവെള്ളത്തിന്റെ ദുരുപയോഗം നടത്തുന്നത് കണ്ടുപിടിച്ച് ആവശ്യമായ നിയമ നടപടി സ്വീകരിക്കുവാന്‍ വാട്ടര്‍ അതോററ്റി തയ്യാറാകുന്നതോടോപ്പം കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ വെള്ളം എത്തിക്കുന്നതിനുള്ള അടിയന്തിര നടപടി കൈകൊള്ളണമെന്നുംനാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."