HOME
DETAILS
MAL
അടിവാരം പാലം പുനര്‍നിര്‍മാണം നടത്തണമെന്ന്
backup
April 23 2017 | 21:04 PM
എലവഞ്ചേരി: അടിവാരം പാലത്തിന്റെ പുനര്‍നിര്‍മാണം നടത്തണമെന്ന ആവശ്യം ശക്തമാകുന്നു. ഇക്ഷുമതി പുഴയുടെ കൈവഴി തോടായ തെന്മലതോടിനുകുറുകെ നിര്‍മിച്ച പാലം കൈവരികള്‍ ഇത്താല്ലത്തിനാല് ഇതിലൂടെയുള്ള യാത്ര ദുഷ്കരമായിരിക്കുകയാണ്. മൂന്നൂറിലധികം വിദ്യാര്‍ഥികളും ആയിരത്തിലധികം ഏക്കര്‍ വരുന്ന കൃഷിയിടങ്ങളിലേക്കുള്ള വഴിയുമായതിനാല്‍ പാലം പുനര്‍നിര്‍മിച്ച് കര്‍ഷകര്‍ക്ക് സഹായകമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. താലൂക്ക് വികസനസമിതി മുതല്‍ പാലക്കാട് ജില്ലാ കലക്ടര്‍ക്കു വരെ പരാതി നല്‍കിയും നടപടിയുണ്ടാവാത്തതിനാല്‍ തദ്ദേശ സ്ഥാപനങ്ങളിലൂടെ പ്രമേയം പാസാക്കി സര്‍ക്കാറിനു സമര്‍പ്പിക്കാന്‍ നടപടിയുണ്ടാകുവാന് ഒപ്പുശേഖരണം നടത്തുകയാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."