അനധികൃത തട്ടുകടകള്‍ക്കെതിരേ നടപടി വേണമെന്ന് നഗരസഭ
ആര്‍പ്പൂക്കര: മെഡിക്കല്‍ കോളജ് ആശുപത്രി പരിസരത്തെ റോഡ് വക്കില്‍ വൃത്തിഹീനമായ ചുറ്റുപാടില്‍ ഭക്ഷണം ഉണ്ടാക്കി നല്‍കുന്ന അനധികൃത തട്ടുകടകള്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കോട്ടയം നഗരസഭ, ജില്ലാ ആരോഗ്യ വകുപ്പിന് അപേക്ഷ നല്‍കി.
കൂടാതെ തട്ടുകളില്‍ നിന്നുമുള്ള ടണ്‍ കണക്കിന് പാല്‍ കവറുകളാണ് നഗരസഭയുടെ 52-ാം വാര്‍ഡിലെ മുണ്ടകപ്പാടം കൈത്തോട്ടില്‍ നിറഞ്ഞു കിടക്കുന്നത്.
മറ്റ് വ്യാപാര സ്ഥാപനങ്ങളില്‍ നിന്നുള്ള കക്കൂസ് മാലിങ്ങളും തോട്ടില്‍ ഒഴുകിപ്പോകാതെ കുഴമ്പ് രൂപത്തില്‍ കിടക്കുകയാണ്. ഇതു മൂലം തോടിന്റെ ഇരു കരകളിലും താമസിക്കുന്ന 100 ല്‍ അധികം വീട്ടുകാരുടെ ശുദ്ധജല ശ്രോതസ്സ് മലിനപ്പെടുകയും, ദുര്‍ഗന്ധ0 കാരണം ഭക്ഷണം കഴിക്കുവാന്‍ പോലും കഴിയാതെ വരുന്നു. കൊതുകിന്റേയും ഈച്ചയുടേയും ശല്യം രൂക്ഷമാണ്. മാലിന്യം തോട്ടിലേക്ക് ഒഴുക്കിവിടുന്നതിനെതിരെ ഗാന്ധി നഗര്‍ പൗര സേവാസമിതിയുടെ നേതൃത്വത്തില്‍ നഗരസഭക്ക് പരാതി നല്‍കുകയും, മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന്, 26 വ്യാപാര വ്യവസായ സ്ഥാപനങ്ങള്‍ക്ക് നഗരസഭ നോട്ടിസ് നല്‍കി.പ്രവര്‍ത്തനരഹിതമായ സ്വീവേജ് പ്ലാന്റിലേക്കുള്ള സ്ഥാപനങ്ങളുടെ മാലിന്യപൈപ്പ് വിഛേദിക്കാനും അല്ലാത്തപക്ഷം, കേരള ജലവിതരണ നിയമവും, മലീനീകരണ നിയമം, പഞ്ചായത്ത് ആക്ട് എന്നിവ അനുസരിച്ച് പിഴയടക്കല്‍, പ്രോസിക്യൂഷന്‍, ലൈസന്‍സ് റദ്ദാക്കല്‍, തുടങ്ങിയ നടപടി സ്വീകരിക്കേണ്ടി വരുമെന്നാണ് നോട്ടിസില്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ തട്ടുകടകള്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്നത് പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള റോഡ് വക്കിലായതിനാല്‍ തങ്ങള്‍ക്ക് നടപടിയെടുക്കുവാന്‍ അധികാരമില്ലെന്നും, വിവരം ജില്ലാ ആരോഗ്യ വകുപ്പ് അധികൃതരേയും മെഡിക്കല്‍ ഓഫിസറേയും അറിയിക്കാമെന്ന് സമിതിക്ക് നഗരസഭ അധികൃതര്‍ ഉറപ്പു നല്‍കിയതായി സമിതി പ്രവര്‍ത്തകര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."