HOME
DETAILS

എഴുത്തില്‍ വ്യത്യസ്ഥനായ നകുലനെ ആരും തിരിച്ചറിയുന്നില്ല

  
backup
April 23 2017 | 21:04 PM

%e0%b4%8e%e0%b4%b4%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%af%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%a8%e0%b4%be%e0%b4%af




പാലക്കാട്: മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രു കേന്ദ്രകഥാപാത്രമായി വരുന്ന മലയാളത്തിലെ ആദ്യ നോവല്‍ നകുലന്റെ തൂലികയില്‍നിന്ന് പിറവിയെടുത്തു. നെഹ്രുവിന് കാമുകിയായ ഗംഗോത്രി ദേവിയുടെ ജീവിതത്തെ മുഖ്യ പ്രമേയമാക്കിയാണ് ഗംഗോത്രി എന്ന നോവല്‍ രചിച്ചിരിക്കുന്നത്. ഗംഗോത്രിദേവി എന്ന ശ്രദ്ധമാതയില്‍ നെഹ്രുവിന് അഭിനിവേശം ജനിച്ചതായും ആ ബന്ധത്തില്‍ ഒരു കുഞ്ഞ് ഉണ്ടായുന്നതായും വാര്‍ത്ത വന്നിരുന്നു. ആ വാര്‍ത്തയില്‍ തൂങ്ങി ഗംഗോത്രി ദേവിയുമായി പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഖുഷ്വന്ദ്‌സിങ് നടത്തിയ അഭിമുഖമാണ് ഇതിലെ ഇതിവൃത്തം.  എന്നാല്‍ നോവല്‍ പ്രസിദ്ധീകരിച്ചിട്ടും ജനശ്രദ്ധ നേടായില്ല. മാതൃഭാഷ കന്നടയാണെങ്കിലും നകുലന്‍ എഴുതിയ 15 നോവലുകളും മലയാളത്തിലാണ്. എന്നാല്‍ സാഹിത്യലോകത്ത് വേത്ര പരിഗണന ലഭിച്ചില്ല.
   1944- ആഗസ്റ്റില്‍ ചിറ്റൂര്‍ കൊള്ളുപറമ്പില്‍ മഡ്വകൃഷ്ണ ഭട്ടിന്റെയും സരസ്വതി അമ്മയുടെയും മകനായി ജനം. നകുലന് നാലു വയസുള്ളപ്പോള്‍ ഹോട്ടല്‍ നഷ്ടമായതിനെ തുടര്‍ന്ന് നെന്മേനിയിലേക്ക് താമസം മാറ്റി. അച്ഛന്‍ ഒരു സ്വകാര്യ ക്ഷേത്രത്തിലെ ശാന്തിക്കാരനായിരുന്നു. നെന്മേനി എല്‍.പി സ്‌കൂളിലും കൊല്ലങ്കോട് പി.കെ.ഡി.യു.പി സ്‌ക്കൂളിലും രാജാസ് ഹൈസ്‌ക്കൂളിലുമായി പഠനം. പഠനകാലത്തുതന്നെ മാതാപിതാക്കള്‍ മരിച്ചതോടെ കുടുംബത്തിന്റെ ഉത്തരവാദിതാവം ഏറ്റെടുക്കേണ്ടി വന്നു.
    നിര്‍ഭാഗ്യവശാല്‍ നകുലന് ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. 19 വയസ് മുതല്‍ എഴുത്തും വായനയും ഹരമായി. ഇയ്യങ്കോട് ശ്രീധരന്‍, സി.പി ശ്രീധരന്‍, പുതൂര്‍ ഉണ്ണികൃഷ്ണന്‍ പ്രചോദനം നല്‍കി. കൊല്ലങ്കോട് ഫര്‍ണിച്ചര്‍ കട നടത്തി. അത് നഷ്ടതായപ്പോള്‍ കേരളത്തിലെ പ്രസിദ്ധ ക്ഷേത്രങ്ങളിലൊന്നായ തിരു കാച്ചാം കുറുശ്ശി ക്ഷേത്രത്തില്‍ 11 വര്‍ഷം മേല്‍ശാന്തിയായി. പിന്നീട് എഴുത്തിന് മാത്രമായി ജീവിതം ഒഴിഞ്ഞ് വച്ചു. ആദ്യത്തെ നോവലായ വെളിച്ചത്തെ സ്‌നേഹിച്ചു 1975 ലാണ് പ്രസിദ്ധീകരിച്ചത്.
    വ്യത്യസ്തങ്ങളായ പ്രമേയങ്ങളാണ്  ഓരോ കൃതിയിലും സ്വീകരിച്ചിരിക്കുന്നത്. കൊല്ലങ്കോട്ടിലെ  ഈഴവ സമുദായക്കാരുടെ നിത്യജീവിതത്തെ ആസ്പദമാക്കിയാണ് മധുരകള്ള് രചിച്ചത്. ഗ്രാമം എന്ന നോവല്‍ ഒരു കൂട്ടം തമിഴ് ബ്രാഹ്മണ സമുദായത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. അലമേലു, നിളയുടെ കരയില്‍, മുകിലിറങ്ങിയ താഴവര അക്കൂട്ടത്തില്‍പ്പെടുന്നു. പുരാണങ്ങളില്‍നിന്നുമുള്ള കൃതികളും ഉള്‍പ്പെടുന്നു. പാഞ്ചാലിയുടെ പ്രതിസന്ധി അടിസ്ഥാനമാക്കിയ പഞ്ചാഗ്നി നടുവില്‍ പാഞ്ചാലി, ശ്രീ ശങ്കരാചാര്യരെ കേന്ദ്രകഥാപാത്രമാക്കിയ ഖണ്ഡനമിശ്രന്‍, സീതയുടെ പിതാവിനെക്കുറിച്ച് പറയുന്ന രാവണരുത്രി സീത എന്നിവ ഉദാഹരണമാണ്.
നോവലില്‍ മാത്രമല്ലാതെ നിരവധി മാസികകളിലും എഴുതുന്നുണ്ട്. ഇപ്പോള്‍ മാധ്വകല്ല്യാണ്‍ ആധ്യാത്മിക മാസികയില്‍ സ്ഥിരമായി എഴുതുന്നു. കൊല്ലങ്കോട് പി. സ്മാരകത്തില്‍ ഇയ്യങ്കോടിനൊപ്പം തുടക്കത്തില്‍ ജോയിന്റ് സെക്രട്ടറിയായിരുന്നു. 2002ല്‍ ഡെല്‍ഹിയിലെ ഫ്രണ്ട് ഫോറം സംഘടിപ്പിച്ച ഭാരത് ഏക്‌സലന്‍സ് അവാര്‍ഡും മദിരാശിയിലെ യുണൈറ്റഡ് റൈറ്റേയ്‌സ് നല്‍കിയ അവാര്‍ഡും ലഭിച്ചിട്ടുണ്ട്.
73ാം വയസിലും ഊര്‍ജസ്വലനായി എഴുത്ത് തുടരുന്നു. പുതിയ കൃതികള്‍ പൂര്‍ത്തിയായി പ്രസിദ്ധീകരിക്കാനിരിക്കുകയാണ്. ഓര്‍ളശ്ശേരി കുഞ്ഞിക്കാവ്, കുന്തിയുടെ കുറ്റസമ്മതം എന്നിവയാണവ. നെന്മേനിയില്‍ ഭാര്യ സാവിത്രി, മകന്‍ ദിനേഷ് കൃഷ്ണന്‍ എന്നിവരോടൊപ്പമാണ് താമസം. മക്കള്‍: ഇന്ദുമതി, ശൈലജ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രശസ്ത വൃക്കരോഗ വിദഗ്ധന്‍ Dr. ജോര്‍ജ് പി അബ്രഹാം ഫാം ഹൗസില്‍ തൂങ്ങിമരിച്ച നിലയില്‍

Kerala
  •  an hour ago
No Image

താമരശ്ശേരിയിൽ പച്ചക്കറി ലോറി മറിഞ്ഞ് അപകടം; രണ്ട് പേർക്ക് പരിക്ക്

Kerala
  •  7 hours ago
No Image

ഡാർക്ക് വെബിലൂടെ ഫ്രാൻസിൽ നിന്ന് എംഡിഎംഎ എത്തിച്ച യുവാവ് അറസ്റ്റിൽ

Kerala
  •  7 hours ago
No Image

പക്ഷിയിടിച്ച് ആകാശ മധ്യത്തിൽ എഞ്ചിന് തീപിടിച്ചു; വിമാനം അടിയന്തരമായി ലാൻഡ് ചെയ്ത് ഫെഡ്‍എക്‌സ് കാർഗോ

International
  •  7 hours ago
No Image

വിദ്യാർത്ഥികളിലെ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ മുന്നറിയിപ്പ് നൽകി യുഎഇ മന്ത്രാലയം

uae
  •  8 hours ago
No Image

കായംകുളത്ത് തൊണ്ടയിൽ മീൻ കുടുങ്ങി 24കാരൻ മരിച്ചു

Kerala
  •  8 hours ago
No Image

അർജന്റൈൻ ഇതിഹാസത്തിന് ശേഷം കളംനിറഞ്ഞ് സൂപ്പർതാരം; ഗോൾ മഴയുമായി ബാഴ്സ

Football
  •  8 hours ago
No Image

ചുങ്കത്തറ ഭീഷണി പ്രസംഗം; പി.വി. അൻവറിനെതിരെ പൊലീസ് കേസ്

Kerala
  •  8 hours ago
No Image

ഫുട്ബോളിൽ ആ സമയങ്ങളിൽ ഞാൻ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു: മെസി

Football
  •  8 hours ago
No Image

റമദാനിൽ ഗസയിലേക്കുള്ള അത്യാവശ്യ സാധനങ്ങളുടെ പ്രവേശനം ഇസ്രാഈൽ തടഞ്ഞു; ‘വിലകുറഞ്ഞ ബ്ലാക്ക്മെയിൽ’ എന്ന് ഹമാസ്

International
  •  8 hours ago