വിമാനത്താവള സ്ഥലമെടുപ്പ്: 26ന് ലാന്റ് അക്വിസിഷന്‍ ഓഫിസിലേക്ക് മാര്‍ച്ച്
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവള വികസനത്തിനായി സ്ഥലമേറ്റെടുക്കുന്നതിനെതിരേ പ്രദേശവാസികള്‍ ജൂലൈ 26നു വിമാനത്താവളത്തിലെ ലാന്റ് അക്വിസിഷന്‍ ഓഫിസിലേക്കു മാര്‍ച്ച് നടത്തും. സമരസമിതിയുടെ നേതൃത്വത്തില്‍ രാവിലെ പത്തിനാണു വിമാനത്താവളത്തിനു സമീപം പ്രവര്‍ത്തിക്കുന്ന ഓഫിസിലേക്കു മാര്‍ച്ച് നടത്തുക.
പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത്, കൊണ്ടോട്ടി നഗരസഭ എന്നിവിടങ്ങളിലുള്ളവരാണു മാര്‍ച്ചില്‍ പങ്കെടുക്കും. 385 ഏക്കര്‍ ഭൂമിയാണു രണ്ടിടങ്ങളില്‍ നിന്നായി വിമാനത്താവള വികസനത്തിനായി ഏറ്റെടുക്കാനുളളത്. വികസനത്തിനായി 11 തവണ ഭൂമി വിട്ടുതന്നതിനാല്‍ ഇനിയും നല്‍കാനാകില്ലെന്നാണു പരിസരവാസികളുടെ നിലപാട്. സമരത്തിന്റെ ഭാഗമായി ഇന്നലെ മുതല്‍ സമരസമിതിയുടെ നേതൃത്വത്തില്‍ ഏരിയാതല കണ്‍വെഷനുകളും ആരംഭിച്ചിട്ടുണ്ട്. പള്ളിക്കല്‍ പഞ്ചായത്തിലും നഗരസഭാപ്രദേശത്തും ഭൂമി നഷ്ടമാകുന്നവരെ വിളിച്ചുചേര്‍ത്താണു കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."