ബസ് ട്രിപ്പുകളുടെ സമയക്രമം റീഷെഡ്യൂള്‍ ചെയ്യണമെന്ന്
പെരുമ്പാവൂര്‍: ബസ് ട്രിപ്പുകളുടെ സമയക്രമം റീഷെഡ്യൂള്‍ ചെയ്യണമെന്ന് യു.ടി.യു.സി നേതൃത്വത്തിലുള്ള പെരുമ്പാവൂര്‍ മേഖല പ്രൈവറ്റ് ബസ് മോട്ടോര്‍ തൊഴിലാളി ഫെഡറേഷന് സമ്മേളനം ആര്.ടി.ഒ അധികാരികളോട് ആവശ്യപ്പെട്ടു. 25 വര്‍ഷം മുന്‍പത്തെ ഷെഡ്യൂളുകളാണ് ഇന്നും പിന്തുടരുന്നത്. ടൗണുകളിലുള്ള വണ്‍വേ റൂട്ടുകള്‍, വാഹനങ്ങളുടെ ബാഹുല്യമുള്ള ഗതാഗത സ്തംഭനം, റോഡുകളുടെ നിലവാരം എന്നിവ പരിഗണിച്ചാണ് റീഷെഡ്യൂള്‍ ആവശ്യപ്പെടുന്നത്.
ആര്.എസ്.പി ജില്ലാ സെക്രട്ടറി ജോര്‍ജ് സ്റ്റീഫന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് ജി.എസ്.ടി ഏര്‍പ്പെടുത്തണമെന്നും കേന്ദ്ര സര്‍ക്കാര്‍ എക്സൈസ് ഡ്യൂട്ടിയും സംസ്ഥാന സര്‍ക്കാര്‍ വില്‍പ്പന നികുതിയില്‍ നിന്നും ലഭിക്കുന്ന അധിക വരുമാനവും വേണ്ടെന്ന് വക്കുവാന് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫെഡറേഷന് പ്രസിഡന്റ് അഷറഫ് പാളി അധ്യക്ഷത വഹിച്ചു. അഡ്വ. എം.കെ പാര്‍ത്ഥസാരഥി, വി.ബി മോഹനന്, പി.ജെ മത്തായി, കെ.എം ജോര്‍ജ്, സലീം അമ്പാടന്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."