ഫെസിലിറ്റേറ്റര്‍മാരെ നിയമിക്കുന്നു
ആലപ്പുഴ: അമ്പലപ്പുഴ, തോട്ടപ്പള്ളി, പുന്നപ്ര, ചെത്തി, അര്‍ത്തുങ്കല്‍ എന്നീ ലാന്റിങ് സെന്ററുകളില്‍ നിന്നും കടലില്‍ പോകുന്നതും തിരികെ വരുന്നതുമായ യാനങ്ങളടെയും അതിലെ ജീവനക്കാരുടെയും വിവരങ്ങള്‍ സാഗര എന്ന മൊബൈല്‍ ആപ്ലിക്കേഷനില്‍ രേഖപ്പെടുത്തുന്നതിന് സാഗര ഫെസിലിറ്റേറ്റര്‍മാരെ നിയമിക്കുന്നതിന് വാക്ക് - ഇന്‍- ഇന്റര്‍വ്യൂ നടത്തും.
മാസം 15,000 രൂപ എട്ടു മാസത്തേയ്ക്ക് താല്‍ക്കാലികാടിസ്ഥാനത്തിലാണ് നിയമനം. യോഗ്യതകള്‍: മത്സ്യത്തൊഴിലാളി വിഭാഗത്തില്‍പ്പെട്ടവരായിരിക്കണം. (പുരുഷന്‍മാര്‍ക്ക് മുന്‍ഗണന) ബിരുദവും, കംപ്യൂട്ടര്‍ പരിജ്ഞാനവും ഉണ്ടായിരിക്കണം. വി.എച്ച്.എസ്.ഇ. ഫിഷറീസ് അല്ലെങ്കില്‍ ജി.ആര്‍.എഫ്.ടി. എച്ച്.എസ്.ല്‍ 10-ാം ക്ലാസ് വരെ പഠിച്ചവര്‍ക്ക് മുന്‍ഗണന. പ്രായം: 20 45 മധ്യേ. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ 16ന് രാവിലെ 11ന് ആലപ്പുഴ മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടറുടെ ആഫീസില്‍ യോഗ്യത തെളിയിക്കുന്ന രേഖകളുമായി നേരിട്ട് ഹാജരാകേണ്ടതാണ്. ഫോണ്‍ - 0477 2251103.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."