എസ്.കെ.എസ്.ബി.വി തെക്കന്‍ മേഖലാ ശാക്തീകരണ പദ്ധതി ഓഗസ്റ്റ് മുതല്‍
തേഞ്ഞിപ്പലം: സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാന കമ്മിറ്റിയുടെ തെക്കന്‍ മേഖലാ ശാക്തീകരണ പദ്ധതി ഓഗസ്റ്റില്‍ ആരംഭിക്കാന്‍ സംസ്ഥാന പ്രസിഡന്റ്് പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന പ്രവര്‍ത്തകസമിതി യോഗം തീരുമാനിച്ചു.
ഓഗസ്റ്റ് മുതല്‍ പദ്ധതിയുടെ ഭാഗമായി എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം, കന്യാകുമാരി തുടങ്ങിയ ജില്ലകളില്‍ റെയ്ഞ്ച് പര്യടനം, ലീഡേഴ്‌സ് മീറ്റ്, അവലോകന യോഗങ്ങള്‍, കര്‍മരേഖ സമര്‍പ്പണം തുടങ്ങിയവ നടക്കും. യോഗത്തില്‍ സംസ്ഥാന ഭാരവാഹികളായ ശഫീഖ് മണ്ണഞ്ചേരി, അഫ്‌സല്‍ രാമന്തളി, അനസ് മാരായമംഗലം, ശമീര്‍ തോടന്നൂര്‍, സാജിര്‍ കൂരിയാട്, അമീന്‍ തിരുവനന്തപുരം, സൈനുദ്ദീന്‍ ഒളവട്ടൂര്‍, അഹ്മദ് ശമീര്‍ ചെര്‍ക്കള, സജീര്‍ കാടാച്ചിറ, ഇസ്മാഈല്‍ കൂരിയാട്, അംജദ് തിരൂര്‍ക്കാട്, മുനീബ് പേരാമ്പ്ര, സ്വാലിഹ് തൊടുപുഴ, രിസാല്‍ദര്‍ അലി ആലുവ, ഹാമുസുല്‍ ഫുആദ് വെള്ളിമാട് കുന്ന്, സ്വദഖത്തുല്ല തങ്ങള്‍ അരിമ്പ്ര, അനസ് അലി തൃശൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."