HOME
DETAILS
MAL
ഭരണ പരിഷ്‌കാര കമ്മിഷന്‍ തെളിവെടുപ്പ് 17ന്
backup
July 10 2018 | 07:07 AM
ആലപ്പുഴ: പൗരകേന്ദ്രീകൃത സേവനങ്ങള്‍ എന്ന വിഷയത്തില്‍ ഭരണപരിഷ്‌കാര കമ്മിഷന്‍ പബ്ലിക്ക് ഹിയറിങ് നടത്തുന്നു. ഈ മാസം 17ന് രാവിലെ 10 മുതല്‍ ജില്ല പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളിലാണ് തെളിവെടുപ്പ്.
പൊതുജനങ്ങളില്‍ നിന്ന് വാദം കേള്‍ക്കും. സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തന രീതി, ലഭിക്കുന്ന സേവനങ്ങള്‍ സംബന്ധിച്ചും കാര്യക്ഷമത സംബന്ധിച്ചുമുള്ള അഭിപ്രായം, പൊതുജനങ്ങള്‍ക്ക് വിവരങ്ങള്‍ ലഭ്യമാക്കാന്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സംവിധാനങ്ങള്‍, പരാതി പരിഹാരസംവിധാനങ്ങള്‍ വിവരവകാശനിയമത്തിന്റെയും സേവനാവകാശ നിയമത്തിന്റെയും പലപ്രാപ്തി, ഇ-ഗവണ്‍സിന്റെ സാധ്യതകള്‍ എന്നിവ സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."