ഐ.എന്‍.ടി.യു.സിയുടെ പേരും പതാകയും ദുരുപയോഗം ചെയ്യുന്നവരെ വേദിയില്‍ കയറി തല്ലുമെന്ന് ജില്ലാ പ്രസിഡന്റ്
തൃശൂര്‍: ഐ.എന്‍.ടി.യു.സിയുടെ പേരും പതാകയും ദുരുപയോഗം ചെയ്യുന്നവരെ വേദിയില്‍ കയറി തല്ലുമെന്ന് ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ്.
സംഘടനയെ ദുരുപയോഗം ചെയ്യാന്‍ അനുവദിക്കില്ലെന്ന് ഡി.സി.സി പ്രസിഡന്റ്. ഐ.എന്‍.ടി.യു.സി തൃശൂര്‍ നിയോജകമണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ ഡി.സി.സി പ്രസിഡന്റ് ടി.എന്‍ പ്രതാപന്റെ സാന്നിധ്യത്തിലായിരുന്നു ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് സുന്ദരന്‍ കുന്നത്തുള്ളി സംഘടനയുടെ പേര് ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ രൂക്ഷവിമര്‍ശനം നടത്തിയത്. ഐ.എന്‍.ടി.യു.സിയുടെ ഓഫീസ് പോലും കാണാത്ത പലരും ഐ.എന്‍.ടി.യു.സിയുടെ പേരില്‍ പണം പിരിക്കുകയും പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഐ.എന്‍.ടി.യു.സിയില്‍ അഫിലിയേറ്റ് ചെയ്യാതെ സ്വന്തം കീശ വീര്‍പ്പിക്കാനും പത്രത്തില്‍ പടം വരുത്താനും ചിലര്‍ നടത്തുന്ന ഇത്തരം പരിപാടികളില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കുന്നു.
ഡി.സി.സി ഓഫീസില്‍ ഇത്തരക്കാര്‍ യോഗം ചേരുന്ന സാഹചര്യം നിലവിലുണ്ട്. ഇത് അംഗീകരിക്കരുതെന്നും സുന്ദരന്‍ കുന്നത്തുള്ളി വ്യക്തമാക്കി. ഐ.എന്‍.ടി.യു.സിയില്‍ അംഗങ്ങളായവരുടെ മനോവീര്യം തകര്‍ക്കും വിധത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ അംഗീകരിക്കില്ലെന്നും ഐ.എന്‍.ടി.യു.സിയുടെ പേരും പതാകയും ദുരുപയോഗം ചെയ്യുന്ന സാഹചര്യം അനുവദിക്കില്ലെന്നും സമ്മേളനം ഉദ്ഘാടനം ചെയ്ത ഡി.സി.സി പ്രസിഡന്റ് ടി എന്‍ പ്രതാപന് ഉറപ്പ് നല്കി. ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ എന്‍.എ.ഷംസുദ്ദീന്, ടി.വി.ചന്ദ്രമോഹന്, ഐ.പി.പോള്‍, കെ.ഗിരീഷ്കുമാര്‍, പി.രാമന്മേനോന്, ചന്ദ്രന് നന്തിലത്ത് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."