HOME
DETAILS

ഓഗസ്റ്റ് 15നകം റോഡുകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കും: മന്ത്രി

  
backup
July 16 2016 | 04:07 AM

%e0%b4%93%e0%b4%97%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-15%e0%b4%a8%e0%b4%95%e0%b4%82-%e0%b4%b1%e0%b5%8b%e0%b4%a1%e0%b5%81%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%85

കൊച്ചി: പി.ഡബ്ല്യു.ഡി, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവയ്ക്കു കീഴില്‍ നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സോഷ്യല്‍ ഓഡിറ്റ് നടപ്പാക്കുമെന്ന് മന്ത്രി ജി സുധാകരന്‍.

ഹൈക്കോടതിയില്‍ പുതുതായി ഏര്‍പ്പെടുത്തിയ എസ്‌കലേറ്ററിന്റെയും നവീകരിച്ച ഓഡിറ്റോറിയത്തിന്റെയും ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓഗസ്റ്റ് 15നകം സംസ്ഥാനത്തെ പി.ഡബ്ല്യു.ഡി റോഡുകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കുമെന്നും സുധാകരന്‍ വ്യക്തമാക്കി. നൂറു രൂപ അനുവദിച്ചാല്‍ അതില്‍ 50 രൂപ പോലും ചെലവാക്കാതെയാണ് കരാറുകാര്‍ റോഡ് നിര്‍മാണം നടത്തുന്നത്. ടാറിങ് ശരിയല്ലാത്തതു കൊണ്ടാണ് റോഡ് തകരുന്നത്.

തെറ്റായ വിധത്തില്‍ റോഡ് നിര്‍മിച്ചാല്‍ തടയാന്‍ ജന പ്രതിനിധികള്‍ക്ക് അധികാരമുണ്ട്. നമ്മുടെ എന്‍ജിനീയര്‍മാര്‍ക്ക് നന്നായി നിര്‍മാണ പ്രവര്‍ത്തനം നടത്താനറിയാം. അവരുടെ അറിവ് പ്രാവര്‍ത്തികമാക്കാന്‍ കഴിയുന്നില്ല എന്നതാണ് ദുരവസ്ഥ. ഇതു മാറ്റിയെടുക്കാനാണ് സര്‍ക്കാരിന്റെ ശ്രമമെന്നും മന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ ഖജനാവില്‍ നിന്നു പണം മുടക്കി നിര്‍മിച്ച സൗകര്യങ്ങള്‍ നശിപ്പിക്കാതെ വേണ്ട രീതിയില്‍ ഉപയോഗപ്പെടുത്തണമെന്നു ചടങ്ങ് ഉദ്ഘാടനം ചെയ്ത ആക്ടിങ് ചീഫ് ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍ പറഞ്ഞു.

ചടങ്ങില്‍ ജസ്റ്റിസ് പി.എന്‍ രവീന്ദ്രന്‍, അഡ്വക്കേറ്റ് ജനറല്‍ സി.പി സുധാകര പ്രസാദ്, ഹൈക്കോടതി രജിസ്ട്രാര്‍ അശോക് മേനോന്‍, അഡ്വക്കേറ്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എസ്.യു നാസര്‍, പി.ഡബ്ല്യു.ഡി ചീഫ് എന്‍ജിനിയര്‍ എം. പെണ്ണമ്മ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  2 months ago
No Image

കുടുംബവഴക്ക്; ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു

Kerala
  •  2 months ago
No Image

അബൂദബി ബാജ ചാലഞ്ച് രണ്ടാം സീസൺ തീയതികൾ പ്രഖ്യാപിച്ചു

uae
  •  2 months ago
No Image

പട്ടിണി സൂചികയില്‍ 105ാമത്, ഗുരുതര രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ; ഫെയ്‌സ് ബുക്ക് കുറിപ്പുമായി എ.എ. റഹീം

Kerala
  •  2 months ago
No Image

ദുബൈ ജിടെക്സ് ഗ്ലോബൽ നാളെ തുടക്കമാവും

uae
  •  2 months ago
No Image

പൂരം കലക്കല്‍; റിപ്പോര്‍ട്ടിന് രഹസ്യസ്വഭാവം, പുറത്തുവിടാനാകില്ലെന്ന് ആഭ്യന്തര വകുപ്പ്

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-13-10-2024

PSC/UPSC
  •  2 months ago
No Image

എസ്എഫ്‌ഐഒ അന്വേഷണം നാടകം; പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  2 months ago
No Image

സഊദിയിലെ ട്രാഫിക് പിഴ ഇളവ് അവസാനിക്കാൻ ഇനി അ‍ഞ്ചു ദിവസം ബാക്കി

Saudi-arabia
  •  2 months ago
No Image

'പറയാത്ത വ്യാഖ്യാനങ്ങള്‍ നല്‍കരുത്,തനിക്കൊന്നും മറയ്ക്കാനില്ല': ഗവര്‍ണര്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി

Kerala
  •  2 months ago