HOME
DETAILS
MAL
പത്താംതരം തുല്യതാ കോഴ്സ്
backup
July 10 2018 | 07:07 AM
ആലപ്പുഴ: സാക്ഷരതാ മിഷനും പൊതു വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തുന്ന 10-ാം തരം തുല്യതയുടെ ബാച്ചിലേക്കുള്ള രജിസ്ട്രേഷന് ആരംഭിച്ചു. പത്താംതരം തുല്യതാ കോഴ്സിന് ഔപചാരികമായി ഏഴാം ക്ലാസ് പാസായവര്‍, പത്താംക്ലാസ് തോറ്റവര്‍, സാക്ഷരതാമിഷന്റെ ഏഴാംതരം തുല്യത പാസായവര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം.
തുല്യതാ കോഴ്സ് പാസാകുന്നവര്‍ക്ക് ഉപരിപഠനം, പി.എസ്.സി. പരീക്ഷ, പ്രമോഷന് എന്നിവയ്ക്ക് അര്‍ഹത ഉണ്ടായിരിക്കും. അപേക്ഷാ ഫോറവും വിശദവിവരങ്ങളും കഞ്ഞിക്കുഴി ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്ന സാക്ഷരതാമിഷന്റെ ഓഫീസില്‍ ലഭിക്കും. വിശദവിവരത്തിന് ഫോണ്‍: 9847431754.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."