മുണ്ടാനൂരില്‍ വീണ്ടും മെക്കാഡം ടാറിങ് ഇടിഞ്ഞു
ശ്രീകണ്ഠപുരം: ഉളിക്കല്‍-പയ്യാവൂര്‍ റോഡില്‍ മുണ്ടാനൂരില്‍ മെക്കാഡം ടാറിങ് വീണ്ടും ഇടിഞ്ഞു. കഴിഞ്ഞവര്‍ഷം മലയോര ഹൈവേയുടെ പണി ഈ ഭാഗത്ത് തകൃതിയായി നടക്കുകയും പുഴയോടു ചേര്‍ന്ന ഭാഗം രണ്ടുമീറ്റര്‍ വീതിയില്‍ കരിങ്കല്ല് ഭിത്തി കെട്ടി ഉറപ്പിക്കുകയും ഡിവൈഡര്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ പ്രളയത്തില്‍ ഈഭാഗത്ത് മെക്കാഡം ടാറിങ് ഭാഗികമായി പുഴയിലേക്ക് ഒഴുകിയിരുന്നു.
ഇപ്പോള്‍ വീണ്ടും പണി പുരോഗമിക്കുന്ന അവസരത്തിലാണ് വീണ്ടും ഇടിഞ്ഞത്. ഊരാളുങ്കല്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് ഇതിന്റെ പണി നടത്തുന്നത്
പ്രളയ സമയത്ത് ഇടിഞ്ഞപ്പോള്‍ ഇതുവഴി ഗതാഗതം നിലച്ചിരുന്നു. ഇപ്പോള്‍ വീണ്ടും വിള്ളലുകള്‍ വീഴുകയും കഴിഞ്ഞദിവസം ഇടിയുകയുമായിരുന്നു. ഇപ്പോള്‍ വാഹനങ്ങള്‍ യാത്രക്കാര്‍ വേഗത കുറച്ചാണ് ഇതുവഴി കടന്നുപോകുന്നത്. ജീവന് പണയം വച്ചുള്ള യാത്രയാണെന്നു നാട്ടുകാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."