HOME
DETAILS
MAL
ചൂര്‍ണിമംഗലം-കാടംപാത്ര റോഡ് നിര്‍മാണം പൂര്‍ത്തിയാക്കണം
backup
July 10 2018 | 07:07 AM
തുറവൂര്‍: പതിനെട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് പണിത ചൂര്‍ണിമംഗലം-കാടംപാത്ര റോഡിലെ പൂഴി കുഴമ്പുപോലെയായി. ആളുകള്‍ക്ക് നടന്നു പോകാന്‍ പോലും കഴിയാത്ത വിധത്തിലായിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്തതില്‍ ജനങ്ങള്‍ പ്രതിഷേധത്തിലാണ്.
തുറവൂര്‍ പഞ്ചായത്ത് ഏഴാം വാര്‍ഡിന്റെ പരിധിയില്‍ വരുന്ന റോഡ് 2000-ലാണ് പണിതത്. റോഡിന്റെ ആദ്യ ഭാഗത്ത് മെറ്റല്‍ വിരിച്ചിട്ടുണ്ടെങ്കിലും കുളമായിക്കിടക്കുകയാണ്. ഇതില്‍ പ്രതിഷേധിച്ച് 2016-ല്‍ മെറ്റല്‍ ചെയ്ത ഭാഗം ടാര്‍ ചെയ്യാന്‍ നടത്തിയ നീക്കം നാട്ടുകാര്‍ തടഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് റോഡ് പണി സ്തംഭിച്ചത്. എന്നാല്‍ റോഡിന്റെ പണിക്ക് താനല്ല, നാട്ടുകാര്‍ തന്നെയാണ് തടസമെന്നും 6.5 ലക്ഷം രൂപ ഇത്തവണ റോഡിനായി നീക്കിവച്ചിട്ടുണ്ടെന്നും പഞ്ചായത്തംഗം ലാലി സദാനന്ദന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."