HOME
DETAILS

ബൈക്കില്‍ കടത്തുകയായിരുന്ന നാലുകിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

  
backup
April 06 2019 | 06:04 AM

%e0%b4%ac%e0%b5%88%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%95%e0%b4%af%e0%b4%be%e0%b4%af%e0%b4%bf%e0%b4%b0%e0%b5%81

പാലക്കാട്: എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് പാര്‍ട്ടി പാലക്കാട് പി.എം.ജി സ്‌കൂളിന് മുന്‍വശം വച്ച് പള്‍സര്‍ ബൈക്കില്‍ കടത്തിക്കൊണ്ട് വരികയായിരുന്ന നാലുകിലോ കഞ്ചാവ് സഹിതം മലപ്പുറം കൊണ്ടോട്ടി നെടിയിരുപ്പ് സ്വദേശി അനസിനെ (21) നാട്ടുകാരുടെ സഹായത്തോട്കൂടി പിടികൂടുകയായിരുന്നു. പാലക്കാട് ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ വി.പി സുലേഷ്‌കുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വാളയാര്‍ ടോള്‍ പ്ലാസക്ക് സമീപം ബൈക്ക് തടഞ്ഞെങ്കിലും പരിശോധനാ സംഘത്തിലെ ഒരാളെ ഇടിച്ച് തെറിപ്പിച്ചശേഷം മുന്നോട്ട് പോയ ബൈക്കിനെ നാട്ടുകാരുടെ സഹായത്തോടെ എക്‌സൈസ് സംഘം പിടികൂടുകയായിരുന്നു.
വിശാഘപട്ടണത്തെ തുണി എന്ന സ്ഥലത്തുനിന്ന് കഞ്ചാവ് വാങ്ങി ട്രെയിന്‍ മാര്‍ഗം തിരുപ്പൂരില്‍ എത്തിച്ചശേഷം അവിടെനിന്നും ബൈക്കില്‍ കൊണ്ടോട്ടി ഭാഗത്തേക്ക് കൊണ്ടുപോവുകയായിരുന്നു. കൊണ്ടോട്ടിയിലെ വിവിധ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാഥികള്‍ക്കിടയില്‍ വിതരണത്തിനായാണ് കഞ്ചാവ് കടത്തിയതെന്ന് അനസ് സമ്മതിച്ചതായി അധികൃതര്‍ അറിയിച്ചു. കേരളത്തിലെ ട്രെയിന്‍ പരിശോധന മറികടക്കാനായാണ് തിരുപ്പൂരില്‍ കഞ്ചാവ് എത്തിച്ച ശേഷം അവിടെനിന്നും ബൈക്കില്‍ കടത്തിയതെന്ന് അധികൃതര്‍ പറയുന്നു.
ബൈക്ക് തടയാന്‍ ശ്രമിക്കുന്നതിനിടെ സിവില്‍ എക്‌സൈസ് ഓഫിസര്‍ ആയ ആര്‍.എസ് സുരേഷിന്റെ കയ്യില്‍ ബൈക്ക് ഇടിച്ചതിനെ തുടര്‍ന്ന് പരുക്കേറ്റു. പരിശോധനാ സംഘത്തില്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം. രാകേഷിന്റെ നേതൃത്വത്തില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി. രാജീവ് പ്രിവന്റീവ് ഓഫിസര്‍ എ.കെ സുമേഷ് സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ആര്‍.എസ് സുരേഷ്, എം. പ്രസാദ്, പി. ബിനു, പി.ബി ജോണ്‍സണ്‍, ഷിനോജ്, കെ. സുരേഷ്, ആര്‍. ശ്രീകുമാര്‍ ഡ്രൈവര്‍ ശെല്‍വകുമാര്‍ പ്ലാക്കല്‍ എന്നിവര്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യാത്രികർക്ക് വീണ്ടും പണികൊടുത്ത് എയർ ഇന്ത്യ; കരിപ്പൂർ- മസ്കത്ത് വിമാനയാത്രക്കാർ ബഹളം വെച്ചു

oman
  •  3 months ago
No Image

നിപ; കൂടുതല്‍ നിയന്ത്രണങ്ങള്‍; തിരുവാലി, മമ്പാട് പഞ്ചായത്തിലെ അഞ്ച് വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണ്‍

Kerala
  •  3 months ago
No Image

അഞ്ചുമാസം ഗര്‍ഭിണിയായ യുവതിയെ പീഡിപ്പിച്ചു; സൈനികന്‍ അറസ്റ്റില്‍

National
  •  3 months ago
No Image

സഊദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 22373 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ പിടികൂടി

Saudi-arabia
  •  3 months ago
No Image

രാഹുല്‍ ഒന്നാം നമ്പര്‍ തീവ്രവാദി; പിടികൂടുന്നവര്‍ക്ക് പ്രതിഫലം പ്രഖ്യാപിക്കണമെന്ന് കേന്ദ്രമന്ത്രി

National
  •  3 months ago
No Image

ഫലസ്തീൻ രാഷ്ട്രമില്ലാതെ യുദ്ധാനന്തര ഗാസയ്ക്കുള്ള പദ്ധതിയെ പിന്തുണയ്ക്കാൻ തയ്യാറല്ലെന്ന് യുഎഇ

uae
  •  3 months ago
No Image

പത്ത് മണിക്കൂര്‍ നീണ്ട ദൗത്യം; പേരാമ്പ്രയില്‍ നാട്ടിലിറങ്ങിയ ആനയെ കാടുകയറ്റി

Kerala
  •  3 months ago
No Image

അത്യാധുനിക സാങ്കേതികത ഉപയോ​ഗിച്ച് കഞ്ചാവ് കടത്തിയിരുന്ന സംഘത്തെ പിടികൂടി ദുബൈ കസ്റ്റംസ്

uae
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-15-09-2024

PSC/UPSC
  •  3 months ago
No Image

മിഷേലിന് എന്താണ് സംഭവിച്ചത്; 7 വർഷം കഴിഞ്ഞിട്ടും കുരുക്കഴിയാതെ ദുരൂഹത

Kerala
  •  3 months ago