സ്ഥിരനിയമനം: ട്രൈബല്‍ ഹോസ്റ്റലുകളിലെ പാചകക്കാര്‍ നിവേദനം നല്‍കി
കല്‍പ്പറ്റ: ട്രൈബല്‍ ഹോസ്റ്റലുകളിലെ പാചകക്കാര്‍ സ്ഥിരനിയമനം ആവശ്യപ്പെട്ട് പട്ടികവര്‍ഗ വികസന വകുപ്പു മന്ത്രി എ.കെ ബാലനു നിവേദനം നല്‍കി.
കേരള ട്രൈബല്‍ ഹോസ്റ്റല്‍ ഡെയ്‌ലി വേജസ് വര്‍ക്കേഴ്‌സ് യൂനിയന്‍ നേതാക്കളാണ് മന്ത്രിയെ നേരില്‍ക്കണ്ട് നിവേദനം നല്‍കിയത്.
ഇതിന്റെ പകര്‍പ്പ് കഴിഞ്ഞ ദിവസം യൂനിയന്‍ ജില്ലാ ജനറല്‍ ബോഡി ഉദ്ഘാടനം ചെയ്യാനെത്തിയ സി.കെ ശശീന്ദ്രന്‍ എം.എല്‍.എക്കും നല്‍കിയിട്ടുണ്ട്. ട്രൈബല്‍ ഹോസ്റ്റലുകളില്‍ പാചകക്കാരായി പത്തും പതിനഞ്ചും വര്‍ഷമായി ജോലിചെയ്യുന്നവരുണ്ട്. ദിനവേതനമല്ലാതെ ഒരാനുകൂല്യവും ഇവര്‍ക്ക് ലഭിക്കുന്നില്ല.
അവധിക്കാലങ്ങളില്‍ വേതനവും ലഭിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് സ്ഥിരനിയമനം തേടി നിവേദനം നല്‍കിയതെന്ന് യൂനിയന്‍ പ്രസിഡന്റ് കെ. ബലറാം പറഞ്ഞു. വയനാട്ടിലെ ട്രൈബല്‍ ഹോസ്റ്റലുകളിലായി നൂറോളം പാചകക്കാരാണുള്ളത്. ആദിവാസികളിലെ പണിയ, കുറിച്യ, കുറുമ വിഭാഗങ്ങളില്‍നിന്നുള്ള ഇവരില്‍ അധികവും സ്ത്രീകളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."