HOME
DETAILS
MAL
മന്ത്രി മണി രാജിവെക്കണം: മഹിളാ കോണ്‍ഗ്രസ്
backup
April 23 2017 | 22:04 PM
കല്‍പ്പറ്റ: സ്ത്രീത്വത്തെ അപമാനിച്ച മന്ത്രി എം.എം മണിക്ക് മന്ത്രി സ്ഥാനത്ത് തുടരാന്‍ അവകാശമില്ലന്നും ഉടന്‍ മന്ത്രി സ്ഥാനം രാജിവെക്കണമെന്നും മഹിളാ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
കേരളം കണ്ട ഏറ്റവും വലിയ സ്ത്രീ സമരമായിരുന്നു പൊമ്പിളൈ ഒരുമയുടേത്. മന്ത്രി മണിയെപ്പോലുള്ളവര്‍ സ്ത്രീയുടെ മാന്യത മനസ്സിലാക്കാത്തവരാണെന്നും മഹിളാ കോണ്‍ഗ്രസ് ആരോപിച്ചു. മണിയെ നിയന്ത്രിക്കാന്‍ മുഖ്യമന്ത്രിയും സി.പി.എമ്മും തയ്യാറാകണം. സര്‍ക്കാരിന്റെ സ്ത്രീ വിരുദ്ധ സമീപനമാണ് ഇതിലൂടെ പ്രകടമായതെന്നും ഭാരവാഹികള്‍ പറഞ്ഞു. ജില്ലാ പ്രസിഡന്റ് ചിന്നമ്മ ജോസ് അധ്യക്ഷയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."