ജീവനക്കാരുടെ ശമ്പളം തടഞ്ഞു വച്ചു: രാഷ്ട്രീയ നിറം നോക്കി നടപടിയെന്ന് പ്രതിപക്ഷം
കുന്നംകുളം: കുന്നംകുളത്ത് രണ്ട് കണ്ടിജന്റ് ജീവനക്കാരുടെ ശമ്പളം തടഞ്ഞു വച്ചു. നഗരസഭാ സെക്രട്ടറി രാഷ്ട്രീയ നിറം നോക്കിയാണ് ഇത്തരം നടപടിയെടുക്കുന്നതെന്ന് പ്രതിപക്ഷാരോപണം. സെക്രട്ടറിക്കെതിരേ പരാതിയുമായി കുന്നംകുളത്തെ വിമത കോണ്‍ഗ്രസ് അംഗങ്ങള്‍.
പ്രതിമാസം 25 പ്രവൃത്തി ദിനങ്ങള്‍ തികച്ചില്ലെന്ന് കാരണം കാട്ടി കണ്ടിജന്റ് ജീവനക്കാരായ ജിബിന്‍, ബേബി എന്നിവരെ സസ്പന്റ് ചെയ്തിരുന്നു. എന്നാല്‍ മാലിന്യം നീക്കം ചെയ്യുന്നതിനിടയില്‍ തല കറങ്ങി വീണതിനെ തുര്‍ന്ന് താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടിയെന്ന രേഖകള്‍ ഹാജരാക്കുകയും വിമത പക്ഷം പ്രതിഷേധം നടത്തുകയും ചെയതതോടെയാണ് ഇവരെ തിരിച്ചെടുത്തത്. എന്നാല്‍ ഇരുവരുടേയും ശമ്പളം തടഞ്ഞു വെക്കുകയായിരുന്നു. 19 ദിവസം മാത്രമാണ് ഇവര്‍ ജോലി ചെയ്തിട്ടുള്ളൂ എന്നതാണ് ശമ്പളം തടയാന്‍ കാരണമായി സെക്രട്ടറി പറയുന്നത്. എന്നാല്‍ മാലിന്യം നീക്കം ചെയ്ത് നഗരം ശുചീകരിക്കുന്ന പ്രവര്‍ത്തനം ചെയ്യുന്ന ഇവര്‍ക്ക് മഴകാലമായതോടെ അസുഖ സാധ്യത കൂടുതലാണെന്നതാണ് പ്രവൃത്തി ദിനങ്ങള്‍ കുറയാന്‍ കാരണമെന്ന് പൊതുമരാമത്ത് സ്ഥിരം സമതി അധ്യക്ഷന്‍ ഷാജി ആലിക്കല്‍ പറയുന്നു. ഇത്തരത്തിലുള്ളവര്‍ക്ക ്ചികിത്സാ സഹായം നല്‍കുന്നതിന് പകരം കൂലി തടഞ്ഞുവെക്കുന്നത് മനുഷ്യത്വ രഹിതമായ പ്രവര്‍ത്തിയാണ്.കണ്ടിജന്റ് വിഭാഗത്തിന്റെ ഉത്തരവാദിത്വമുള്ള ആരോഗ്യ സ്ഥിരം സമതിയും ജീവനക്കാരുടെ പക്ഷത്താണ്. ദിവസം 650 രൂപയെന്ന വേതനത്തില്‍ ജോലി ചെയ്യുന്നവരുടെ ഒരു മാസത്തെ കൂലി തടഞ്ഞു വച്ചതിന് സി.പി.എം നേതൃത്വ നല്‍കുന്ന ഭരണസമതി മറുപടി പറയണമെന്നും ഇവര്‍ ആവശ്യപെട്ടു. ഇരുവരും കോണ്‍ഗ്രസ് ആഭിമുഖ്യമുള്ള യൂനിയന്‍ പ്രതിനിധികളാണെന്നതാണ് ഇത്തരം നടപടിയെടുക്കുന്നതെന്നും ഇവര്‍ ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."