പുവ്വാട്ടുപറമ്പില്‍ 'ഉല്ലാസക്കൂട്ടം' പരിപാടി സംഘടിപ്പിച്ചു
മാവൂര്‍: കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഉല്ലാസത്തിന് വക നല്‍കി പുവ്വാട്ടുപറമ്പില്‍ സംഘടിപ്പിച്ച ഉല്ലാസക്കൂട്ടവും ഉല്ലാസയാത്രയും അവധിക്കാല വിരുന്നായി മാറി.
പെരുവയല്‍ ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡ് വികസനസമിതിയാണ് വാര്‍ഡിലുള്ളവര്‍ക്കായി എരഞ്ഞിക്കല്‍താഴത്ത് വേറിട്ട കൂട്ടായ്മ ഒരുക്കിയത്. മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിനും കൂട്ടായ്മകള്‍ക്ക് കരുത്തേകുന്നതിനുമാണ് വേറിട്ട പരിപാടികള്‍ ഒരുക്കുന്നതെന്ന് വാര്‍ഡ് മെമ്പര്‍ പി.കെ.ഷറഫുദ്ദീന്‍ അറിയിച്ചു.
വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് വാര്‍ഡ് വികസനസമിതി കണ്‍വീനര്‍ കുന്നുമ്മല്‍ സുലൈഖ സമ്മാനദാനം നിര്‍വഹിച്ചു. എം.സി.സൈനുദ്ദീന്‍, വി.കെ.മാമു, പി.എം.രാമന്‍കുട്ടി, എന്‍.ഉസ്മാന്‍, നസീബാറായ്, എ.കുഞ്ഞിരായിന്‍, സലാം മണിയന്നൂര്‍, പി.എം.സൈതലവി ഹാജി,എ.മുഹമ്മദ്കുട്ടി, ആബിദ് ടി.പി നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."