ഒളികാമറ ഓപറേഷന്‍ വ്യാജമെങ്കില്‍ ഉന്നയിച്ചവര്‍ക്കെതിരേ നടപടി
തിരുവനന്തപുരം: കോഴിക്കോട്ടെ യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ രാഘവനെതിരേയുള്ള ഒളികാമറാ ഓപറേഷന്‍ വ്യാജമാണെങ്കില്‍ അത് ഉന്നയിച്ചവര്‍ക്കെതിരേ നടപടിയുണ്ടാവുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ.
ആരോപണത്തിനെതിരേ രാഘവന് നിയമ നടപടി സ്വീകരിക്കാമെന്നും ഇത്തരം പരാതികളില്‍ കമ്മീഷന് ഇടപെടാന്‍ പരിധിയുണ്ടെന്നും മീണ പറഞ്ഞു. രാഘവന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കലക്ടര്‍, ഡി.ജി.പി എന്നിവരോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ ശാസ്ത്രീയ പരിശോധന ആവശ്യമായതിനാല്‍ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം നടപടിയെടുക്കും.
അപകീര്‍ത്തികരമായ പ്രചാരണത്തിനെതിരേ സ്ഥാനാര്‍ഥികള്‍ക്ക് പൊലിസിലോ കോടതിയിലോ പരാതിപ്പെടാം. രാഘവനെതിരായുള്ള ആരോപണം ശരിയാണെന്ന് തെളിഞ്ഞാല്‍ കനത്ത നടപടികളുണ്ടാകാം. സ്ഥാനാര്‍ഥിത്വം നഷ്ടപ്പെടുന്നതടക്കമുള്ള ശിക്ഷകള്‍ ലഭിക്കാവുന്ന കുറ്റമാണ് ആരോപിക്കപ്പെട്ടിട്ടുള്ളത്. പ്രചാരണത്തില്‍ പെരുമാറ്റച്ചട്ടം പാലിക്കപ്പെടുന്നെന്ന് ഉറപ്പാക്കണമെന്നതാണ് കമ്മിഷന്റെ നിലപാട്. ചാനല്‍ വെളിപ്പെടുത്തിയ കാര്യങ്ങള്‍ തെളിയിക്കാന്‍ അവര്‍ക്കായില്ലെങ്കില്‍ സ്ഥാനാര്‍ഥിക്ക് നിയമ നടപടി സ്വീകരിക്കാം.
യോഗി ആദിത്യനാഥ് ലീഗിനെതിരേ നടത്തിയ പരാമര്‍ശത്തില്‍ പരാതി ലഭിച്ചിട്ടില്ല. പ്രശ്‌നത്തില്‍ തീരുമാനമെടുക്കേണ്ടത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനാണ്. ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ പരാതിയില്‍ കലക്ടറുടെ റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും മീണ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."