അന്തര്‍സംസ്ഥാന സമിതി യോഗം ഇന്ന്
ന്യൂഡല്‍ഹി: പതിനൊന്നാമത് അന്തര്‍ സംസ്ഥാന സമിതി യോഗം ഇന്ന് ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ നടക്കും. രാജ്യത്തെ മുഴുവന്‍ സംസ്ഥാന- കേന്ദ്രഭരണ പ്രദേശങ്ങളിലെ മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരും സംബന്ധിക്കും. അന്തര്‍സംസ്ഥാന സമിതി സംബന്ധിച്ച പുന്‍ച്ചി കമ്മിഷന്റെ ശുപാര്‍ശകള്‍, സര്‍ക്കാരിന്റെ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ആധാര്‍ പ്രധാന തിരിച്ചറിയില്‍രേഖയാക്കുക, സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ ഗുണം മെച്ചപ്പെടുത്തലും എല്ലാവരെയും വിദ്യഭ്യാസ രംഗത്തേക്ക് ആകര്‍ഷിപ്പിക്കുകയും ചെയ്യുക, ആഭ്യന്തരസുരക്ഷ എന്നിവയാണ് പ്രധാനമന്ത്രി അധ്യക്ഷനായ അന്തര്‍ സംസ്ഥാന സമിതി യോഗത്തിന്റെ പ്രധാന അജന്‍ഡകള്‍.
കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു കീഴിലുള്ള അന്തര്‍ സംസ്ഥാന സെക്രട്ടേറിയറ്റ് കഴിഞ്ഞവര്‍ഷം മേഖലാ തല യോഗങ്ങള്‍ നടത്തിയിരുന്നു. കിഴക്കന്‍, മധ്യ, ഉത്തര, പശ്ചിമ, ദക്ഷിണ മേഖലകളിലായി അഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിന്റെ നേതൃത്വത്തിലായിരുന്നു യോഗങ്ങള്‍. ഇതിനേത്തുടര്‍ന്നാണ് ഇന്നത്തെ സുപ്രധാന യോഗം നടക്കുന്നത്. മുഖ്യമന്ത്രിമാര്‍ക്കു പുറമെ ആറുകേന്ദ്രമന്ത്രിമാരും കാബിനറ്റ്‌സ്വതന്ത്രചുമതലയുള്ള 11 കേന്ദ്രമന്ത്രിമാരും അടങ്ങുന്നതാണ് സമിതി. ഇതിനു മുമ്പ് 2006 ഡിസംബറിലാണ് അന്തര്‍ സംസ്ഥാന സമിതി ചേര്‍ന്നത്. രാജ്‌നാഥ് സിങ്, സുഷമാ സ്വരാജ്, അരുണ്‍ ജെയ്റ്റ്‌ലി, വെങ്കയ്യ നായിഡു, നിതിന്‍ ഗഡ്കരി, മനോഹര്‍ പരിക്കര്‍, സുരേഷ് പ്രഭു, ഡി.വി സദാനന്ദ ഗൗഡ, രാംവിലാസ് പാസ്വാന്‍ , രവിശങ്കര്‍ പ്രസാദ്, ഹര്‍സിമത് കൗര്‍, ജുവല്‍ ഓറം, താവര്‍ചന്ദ് ഗെഹ്‌ലോട്ട്, സ്മൃതി ഇറാനി, ധര്‍മേന്ദ്രപ്രധാന്‍, പിയൂഷ് ഗോയല്‍, നിര്‍മല സീതാരാമന്‍ എന്നിവരാണ് യോഗത്തില്‍ സംബന്ധിക്കുന്ന കേന്ദ്രമന്ത്രിമാര്‍.
തിങ്കളാഴ്ച തുടങ്ങുന്ന മഴക്കാല സമ്മേളനത്തിനു മുന്നോടിയായി കേരളത്തില്‍ നിന്നുള്ള എം.പിമാരുടെ യോഗം നാളെ ഡല്‍ഹിയില്‍ നടക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കേരളാ ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന യോഗത്തില്‍ കേരളത്തിലെ എല്ലാ എം.പിമാരും പങ്കെടുക്കും. രാവിലെ 11.30നാണ് യോഗം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."