HOME
DETAILS
MAL
രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ 'ദത്തുപിതാവിന്' മാംഗല്യം
backup
July 16 2016 | 11:07 AM
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ 'ദത്തുപിതാവ്' ആദിത്യ തിവാരിയുടെ വിവാഹവും ശ്രദ്ധേയമാവുന്നു. ഭിന്നശേഷിക്കാരനായ കുഞ്ഞിനെ ദത്തെടുത്ത 28 കാരനായ ആദിത്യയെന്ന യുവ എന്‍ജിനിയറാണ് വിവാഹിതനാവാന്‍ പോകുന്നത്. ഇന്‍ഡോറുകാരിയായ യുവതിയുമായുള്ള വിവാഹം ഇന്നാണ്. അനാഥാലയങ്ങളില്‍ നിന്നുള്ളവരും വീടുകളില്ലാത്തവരുമായ 10,000ത്തോളം പേരാണ് ഈ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കുകയെന്നതാണ് പുതിയ വിശേഷം. തെരുവിലെ മൃഗങ്ങള്‍ക്കും കാഴ്ചബംഗ്‌ളാവിലെ മൃഗങ്ങള്‍ക്കും കൂടി വിരുന്നു സല്‍ക്കാരം നല്‍കും. അതിഥികള്‍ക്ക് മരുന്നും പുസ്തകങ്ങളും നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."