വ്യാജ സര്‍ട്ടിഫിക്കറ്റ്; മലയാളി യുവതി ജയില്‍ മോചിതയായി
ജിദ്ദ: വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലിനേടി പിടിയിലായ മലയാളി യുവതി ജയില്‍ മോചിതയായി. നിയമ നടപടികളെകുറിച്ചുള്ള അറിവില്ലായ്മയും ഏജന്‍സികളുടെ ചൂഷണവുമാണ് ഇവര്‍ക്ക് വിനയായത്.
സമാനമായ കേസില്‍ നാല് പേരുകൂടി ജയിലില്‍ വിചാരണ കാത്തു കഴിയുകയാണ്. കോഴിക്കോട് സ്വദേശിനിയായ ഇവര്‍ നഴ്‌സായി മൂന്നു വര്‍ഷം മുമ്പാണ് സഊദിയിലെ ദമാമിലെ അല്‍ കോബാറിലെ ഒരു ആശുപത്രിയില്‍ ജോലിയ്‌ക്കെത്തിയത്. ഒന്നരവര്‍ഷത്തെ പ്രവൃത്തി പരിചയം മാത്രമുണ്ടായിരുന്ന അവര്‍, ഏജന്റിന്റെ നിര്‍ദ്ദേശപ്രകാരം രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടെന്ന സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ചാണ് ജോലിയ്ക്ക് ചേര്‍ന്നത്.
രണ്ടു വര്‍ഷം ജോലിയ്ക്കു ശേഷം സര്‍ട്ടിഫിക്കറ്റുകള്‍ ആരോഗ്യമന്ത്രാലയത്തിന്റെ പരിശോധനയിലാണ് യുവതി പിടിയിലായത്. പരിശോധനയില്‍ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു. ഇതേ തുടര്‍ന്ന് ട്രാവല്‍ ബാന്‍ ഏര്‍പ്പെടുത്തിയെന്നും, അതിനാല്‍ നാട്ടിലേയ്ക്ക് പോകാന്‍ കഴിയില്ലെന്നും മനസ്സിലായത്.
തുടര്‍ന്ന് നിയമ നടപടിയുടെ ഭാഗമായി സഊദി പൊലിസ് ഇവരെ അറസ്റ്റു ചെയ്തു. തുടര്‍ന്ന് കോടതി ഇവര്‍ക്ക് ഒരു വര്‍ഷം തടവ് ശിക്ഷയും പതിനായിരം റിയാല്‍ പിഴയും വിധിച്ചു. ശിക്ഷാ നടപടികള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞ ദിവസമാണ് ഇവര്‍ ജയില്‍ മോചിതയായത്.
അതേ സമയം കര്‍ശനമായ നിയമ നടപടികളെകുറിച്ചുള്ള അറിവില്ലായ്മയും ഏജന്‍സികളുടെ ചൂഷണവുമാണ് ഇവര്‍ക്ക് വിനയായത്. അവശേഷിക്കുന്ന നാലു പേരില്‍ ഒരാള്‍ പതിനാറു വര്‍ഷമായി സഊദിയില്‍ ജോലി ചെയ്യുന്നയാളാണ്. സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത ഉറപ്പ് വരുത്തുന്നതിന് സഊദി ആരോഗ്യ മന്ത്രാലയം ഒരു പ്രത്യേക കമ്മീഷനെ തന്നെ നിയോഗിച്ചിട്ടുണ്ട് ഇവര്‍ നല്‍കുന്ന തെളിവുകളുടെ അടിസ്ഥാനത്തിലാണ് പിടിക്കപെട്ടവര്‍ക്കെതിരെ തുടര്‍ നടപടികള്‍ സ്വീകരിക്കാറ്.
പഠിച്ച വിദ്യഭ്യാസ സ്ഥാപനങ്ങളും ജോലി ചെയ്ത സ്ഥാപനങ്ങളും അടച്ചു പൂട്ടിയതിനാല്‍ സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ നടക്കാത്തതും വിനയാവുന്നുണ്ടെന്ന് അനുഭവസ്ഥര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."