സഊദി ബോണ്ട് വില്പന: അന്താരാഷ്ട്ര ബാങ്കുകളുമായി ധാരണ
റിയാദ്: സഊദിയിലെ ബോണ്ട് വില്പനയ്ക്കായി അന്താരാഷ്ട്ര ബാങ്കുകളുമായി ധാരണയിലെത്തി. വിവിധ രാജ്യങ്ങളിലെ ആറു ബാങ്കുകളുമായുള്ള കൂടുതല്‍ ചര്‍ച്ചകള്‍ ഈ മാസം ആരംഭിക്കും. ബാങ്ക് ഓഫ് ചൈന ലിമിറ്റഡ്, ബി.എന്‍.പി പരിബാസ് എസ്.എ, ജര്‍മനി ഡച്ച് ബാങ്ക് എ.ജി, ഗോള്‍ഡ് മാന്‍ സാച്സ് ഗ്രൂപ്പ്, മിറ്റ്സുബിഷി യു.എഫ് ജെ. ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ്, മൊര്‍ഗാന്‍ സ്റ്റാന്‍ലി എന്നീ പ്രമുഖ ബാങ്കുകളുമായാണ് ബോണ്ട് വില്പനയ്ക്കായി പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയതെന്നു ബിസിനസ് രംഗത്തെ പ്രമുഖര്‍ വെളിപ്പെടുത്തി. എണ്ണ വിപണി കൂപ്പുകുത്തിയതിനെ തുടര്‍ന്നാണ് അറബ് രാജ്യങ്ങളുടെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായത്. തുടര്‍ന്നാണ് സഊദിയടക്കമുള്ള പ്രമുഖ രാജ്യങ്ങള്‍ ബോണ്ടുകള്‍ വില്പനയ്ക്കുവച്ചിരിക്കുന്നത്.
സഊദി അറേബ്യ 10 ബില്യണ്‍ ഡോളറിന്റെ ആസ്തിയുള്ള ബോണ്ടുകളാണ് വില്‍ക്കുന്നത്. കുവൈത്ത് 9.9 ബില്യണ്‍ ഡോളറിന്റെ ബോണ്ടുകള്‍ വില്പനയ്ക്കു വച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."