HOME
DETAILS

അധ്യാപനത്തിലെ പ്രവാചക പാഠങ്ങള്‍

  
Web Desk
July 09 2020 | 19:07 PM

prophet-868401-2111

പ്രവാചക നിയോഗ കാലഘട്ടത്തില്‍ ഹിജാസിലും പ്രാന്തപ്രദേശങ്ങളിലും കഴിഞ്ഞിരുന്നവര്‍ ഭൂരിഭാഗവും മരുഭൂനിവാസികളായിരുന്നു. ജീവിതത്തിന്റെ ഈ അജ്ഞാന കാലഘട്ടം കഴിഞ്ഞ് കടന്നുപോയ അവരോട് പിന്നീട് ഖുര്‍ആന്‍ ആവശ്യപ്പെടുന്നത് 'സത്യവിശ്വാസികളേ, ഒരവധി വച്ച് വല്ല കടമിടപാടുകളും നിങ്ങള്‍ പരസ്പരം ചെയ്യുന്നുവെങ്കില്‍ അത് രേഖപ്പെടുത്തണം' എന്നാണ്. അതായത് എഴുത്ത് സമൂഹത്തില്‍ വ്യാപകമായി എന്നര്‍ഥം. ദിവ്യബോധനം (വഹ്‌യ്) രേഖപ്പെടുത്തലും കത്തെഴുതലുമൊക്കെയായി അത് തുടര്‍ന്നു പോന്നു.
ഇസ്‌ലാമിക സമൂഹത്തില്‍ പ്രതിഭകളുടെ ഉദയത്തിനു ചരിത്രം സാക്ഷിയായി. ഇമാം ബുഖാരിയെയും മുസ്‌ലിമിനെയും പോലുള്ളവരും നാല് മദ്ഹബുകളുടെ ഇമാമുകളും മാത്രമല്ല, മെഡിസിനില്‍ ഇബ്‌നു സീനയും ഇബ്‌നു നഫീസും കെമിസ്ട്രിയില്‍ ജാബിറുബ്‌നു ഹയ്യാനും അല്‍കിന്ദിയും ഗോളശാസ്ത്രത്തില്‍ അല്‍ബിറൂനിയും ജ്യോഗ്രഫിയില്‍ ഇദ്‌രീസിയും അടക്കമുള്ള പ്രതിഭകള്‍ ഉയര്‍ന്നുവന്നു. മനുഷ്യാനുഭവ ചരിത്രത്തിലെ നിസ്തുലമായ സംഭാവനകളാണിത്.


ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങളും വിശാലമായ ലൈബ്രറികളും ആധുനിക സാങ്കേതിക വിദ്യകളും വിദ്യാഭ്യാസ രംഗത്ത് ഇന്ന് നിലവിലുണ്ട്. എന്നാല്‍ ഇതൊന്നും ഇല്ലാതിരുന്ന ഒരു കാലത്ത് പ്രവാചകന്‍ അറബികളില്‍ എങ്ങനെ വൈജ്ഞാനിക നവോത്ഥാനം സാധ്യമാക്കി എന്നത് വലിയൊരു ചോദ്യമാണ്. മികച്ച സംവിധാനങ്ങളും സജ്ജീകരണങ്ങളും ഉണ്ടായിട്ടും നമ്മുടെ വിദ്യാഭ്യാസ രംഗത്ത് വലിയ പാളിച്ചകള്‍ സംഭവിക്കുന്നു. അതുകൊണ്ട് കൂടിയാണ് ഈ ചോദ്യം കൂടുതല്‍ പ്രസക്തമാവുന്നതും. ഇവിടെയാണ് വിദ്യാഭ്യാസ രംഗത്തെ പ്രവാചകന്റെ രീതിശാസ്ത്രം ഒരു പരിഹാരമായി മാറുന്നത്.
അധ്യാപന രംഗത്തെ പ്രവാചക രീതിശാസ്ത്രത്തിന്റെ വിജയത്തിന് ചില അടിസ്ഥാന തത്വങ്ങളും കാരണങ്ങളുമുണ്ട്. ഈ ഘടകങ്ങളാണ് ചുരുങ്ങിയ കാലയളവില്‍ വലിയ വിജയം നേടിയെടുക്കാന്‍ പ്രാപ്തനാക്കിയതും. അവയില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ഇല്‍മ് ഇബാദത്തായി പരിഗണിച്ചു എന്നത്. ഇതിലൂടെ അറിവന്വേഷണങ്ങള്‍ അല്ലാഹുവിനെ ആരാധന ചെയ്യലായി മാറി. നേടുന്ന അറിവിന്റെ തോതനുസരിച്ച് അവന്‍ സ്രഷ്ടാവിലേക്ക് കൂടുതല്‍ അടുത്തു. ഇവിടെ ആരാധനയും അറിവന്വേഷണവും തമ്മിലുള്ള ബന്ധം കൂടുതല്‍ തെളിഞ്ഞു കാണാം. ഇതിലൂടെ ജ്ഞാന സമ്പാദനത്തിന്റെ അടിസ്ഥാന ലക്ഷ്യം സ്ഥാനമാനങ്ങള്‍ നേടിയെടുക്കല്ലല്ല എന്നും മറിച്ച് സ്രഷ്ടാവിന്റെ തൃപ്തി കരസ്ഥമാക്കലാണെന്നും വ്യക്തമാവുന്നു.


ജ്ഞാന സമ്പാദനം കേവലമായ ആരാധനക്കപ്പുറം ഒരു അടിമ ആദ്യമായി നിര്‍വഹിക്കേണ്ട ഇബാദത്തായി അതിനെ പരിഗണിച്ചു. തദ്വാരാ നിസ്‌കാരവും നോമ്പും നിര്‍ബന്ധമാകുന്നതിനു മുന്‍പ് അത് അറിയല്‍ നിര്‍ബന്ധമായി. അവയെ കുറിച്ച് അറിഞ്ഞാല്‍ മാത്രമേ ആരാധനകള്‍ യഥാവിധം നിര്‍വഹിക്കാന്‍ സാധിക്കുകയുള്ളൂ. ഇതിലൂടെ അറിവിന് ഇസ്‌ലാം നല്‍കുന്ന പ്രാധാന്യം കൂടുതല്‍ വ്യക്തമാവുന്നു. ഇമാം ബുഖാരി(റ) തന്റെ സഹീഹുല്‍ ബുഖാരിയില്‍ അല്‍ ഇല്‍മ് ഖബ്‌ലല്‍ ഖൗലി വല്‍ അമല്‍ ( വാക്കുകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍പ് അറിയല്‍) എന്നൊരു അധ്യായം തന്നെ ക്രോഡീകരിച്ചിട്ടുണ്ട്. ജ്ഞാന സമ്പാദനം മുസ്‌ലിമിന്റെ ഫര്‍ള് കിഫാഈ (പൊതു ബാധ്യത)യാണെന്ന് പണ്ഡിതന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഓരോ ജോലി ചെയ്യുന്നവര്‍ക്കും അതിന് പ്രത്യേകമായ അറിവ് നേടണം. കച്ചവടം ചെയ്യുന്നവന്‍ വ്യവസായ രംഗത്തെ കുറിച്ച് അറിവുള്ളവനായിരിക്കണം. ഡോക്ടര്‍ മെഡിസിന്‍ സംബന്ധമായി അറിവ് നേടണം എന്നിങ്ങനെ അത് വിശാലമാണ്. അറിവ് തേടിയുള്ള യാത്രയും ഈ ഉമ്മത്തിനെ സംബന്ധിച്ച് ഒരു ആരാധനയാണ്. ജ്ഞാന സമ്പാദനം ആരാധനയായി മനസ്സിലാക്കുകയും അതില്‍ ആത്മാര്‍ഥമായി യത്‌നിച്ചതിന്റെയും ശ്രമഫലങ്ങളാണ് ഇന്ന് ലോകം അനുഭവിക്കുന്ന സുകൃതം. അറിവില്‍ വേരൂന്നിയ ഒരു ജനതയായത് കൊണ്ടാണ് ലോകം ഇസ്‌ലാമിനു മുന്നില്‍ അതിവേഗം കീഴൊതുങ്ങുന്നത്.


മുഹമ്മദ് (സ) വിജ്ഞാനരംഗത്ത് സജീവമാകുകയും വിജ്ഞാന പ്രചാരണത്തിന് മുന്നിട്ടിറങ്ങുകയും ചെയ്തു. ജനങ്ങള്‍ക്ക് അറിവു പകരാന്‍ പ്രവാചകന്‍ അധ്യാപകരെ നിയോഗിച്ചിരുന്നു. അധ്യാപനത്തില്‍ കഴിവും പ്രാപ്തിയുള്ളവരെ അതിനായി തിരഞ്ഞെടുത്തു. ഇപ്രകാരമാണ് മുസ്അബ് ബ്‌നു ഉമൈര്‍(റ)നെ മദീനയിലേക്ക് അയച്ചത്. അതിന്റെ അനുരണനമാണ് പ്രവാചകന്‍ മദീനയില്‍ എത്തിയപ്പോള്‍ ലഭിച്ച സ്വീകരണം. അതുപോലെ മുആദുബ്‌നു ജബല്‍(റ)വിനെ യമനിലേക്ക് പ്രവാചകന്‍ നിയോഗിച്ചിരുന്നു. വളരെ മനോഹരമായി തന്നെ മുആദ്(റ) ആ ദൗത്യം നിര്‍വഹിച്ചു. അതായത് ഇസ്‌ലാമിക രാജ്യങ്ങളില്‍ ഇത്തരത്തില്‍ ധാരാളം അധ്യാപകര്‍ ഉണ്ടായിരുന്നു എന്ന് മനസ്സിലാക്കാം.


ബദ്ര്‍ യുദ്ധത്തിലെ തടവുകാരുടെ മോചനത്തിനായി പ്രവാചകന്‍ മുന്നോട്ടുവച്ച നിബന്ധന, ഓരോരുത്തരും പത്തു വീതം പേരെ എഴുത്തും വായനയും പഠിപ്പിക്കുക എന്നതായിരുന്നു. തടവുകാര്‍ക്ക് എത്രയും വേഗം മോചനം നേടണമായിരുന്നു. അതിനാല്‍ തന്നെ ഏറ്റവും എളുപ്പത്തില്‍ ആളുകള്‍ക്ക് കാര്യങ്ങള്‍ ഗ്രഹിക്കാന്‍ കഴിയുന്ന വിധം വളരെ മനോഹരമാണ് അവര്‍ അധ്യാപനം നടത്തിയിരുന്നത്. അല്ലാത്ത പക്ഷം അവരുടെ തടവുകാലവും നീണ്ടുപോവുമായിരുന്നു. ഇത്തരത്തില്‍ ബദ്‌റിലെ തടവുകാരില്‍നിന്ന് എഴുത്തും വായനയും പഠിച്ച സ്വഹാബിയായിരുന്നു സൈദുബ്‌നു സാബിത്(റ) എന്നും ചരിത്രത്തില്‍ കാണാം. അപ്രകാരം പ്രവാചകന്‍ ജ്ഞാന സമ്പാദനത്തിന് കൂടുതല്‍ പ്രാമുഖ്യം നല്‍കുകയും ജനങ്ങളെ അതിനായി പ്രേരിപ്പിക്കുകയും ചെയ്തു. അജ്ഞതയാണ് അന്വേഷണങ്ങളില്‍നിന്നും ഗവേഷണങ്ങളില്‍നിന്നും പുറംതിരിഞ്ഞു നില്‍ക്കാന്‍ പ്രേരിപ്പിക്കുന്നത്. ഇതിനെ തകര്‍ത്തെറിഞ്ഞാണ് ഇസ്‌ലാം രംഗത്ത് വന്നത്. ഇസ്‌ലാം ജനങ്ങളെ ജ്ഞാന സമ്പാദനത്തിലേക്ക് ക്ഷണിക്കുകയും അറിവിന്റെ മഹത്വം ഉയര്‍ത്തുകയും ചെയ്തു. പ്രവാചകന്‍ പറഞ്ഞതായി ഹദീസില്‍ കാണാം' ജ്ഞാന സമ്പാദനം മുഴുവന്‍ മുസ്‌ലിംകളുടെയും നിര്‍ബന്ധ ബാധ്യതയാണ്'.
മൊഴിമാറ്റം: ഫര്‍സീന്‍ അഹ്മദ്

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇംഗ്ലീഷ് ക്യാപ്റ്റനെ വീഴ്ത്തി ഇംഗ്ലണ്ട് കീഴടക്കി; ചരിത്രനേട്ടത്തിൽ പന്ത്

Cricket
  •  13 minutes ago
No Image

ജാർഖണ്ഡിൽ ഉപേക്ഷിക്കപ്പെട്ട കൽക്കരി ഖനി നിയമവിരുദ്ധ ഖനനത്തിനിടെ തകർന്ന് 4 മരണം; 4 പേർക്ക് പരിക്ക്

National
  •  26 minutes ago
No Image

ആരോഗ്യനില ഗുരുതരം; നിപ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി; 425 പേർ സമ്പർക്കപ്പട്ടികയിൽ

Kerala
  •  an hour ago
No Image

ഇങ്ങനെയൊരു താരം ലോകത്തിൽ ആദ്യം; അത്ഭുതപ്പെടുത്തുന്ന നേട്ടവുമായി ക്യാപ്റ്റൻ ഗിൽ

Cricket
  •  an hour ago
No Image

സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി

Kerala
  •  2 hours ago
No Image

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു

National
  •  2 hours ago
No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  2 hours ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  3 hours ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  3 hours ago
No Image

നിപ വൈറസ്: കേരളത്തിൽ 425 പേർ സമ്പർക്കപ്പട്ടികയിൽ, 5 പേർ ഐസിയുവിൽ, ജാഗ്രത തുടരുന്നു

Kerala
  •  3 hours ago