അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് കേസ്: കുറ്റപത്രം ചോര്‍ന്നത് എങ്ങനെയെന്ന് കോടതി
ന്യൂഡല്‍ഹി: അഗസ്റ്റ വെസ്റ്റലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ ഇടനിലക്കാരനായ ക്രിസ്റ്റ്യന്‍ മിഷേലിനെതിരായ കുറ്റപത്രം ചോര്‍ന്നത് എങ്ങനെയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിനോട് ഡല്‍ഹിയിലെ പ്രത്യേക സി.ബി.ഐ കോടതി. ഇക്കാര്യത്തില്‍ എഴുതി തയാറാക്കിയ റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി ആവശ്യപ്പെട്ടു.
3,600 കോടി രൂപയുടെ ഹെലികോപ്റ്റര്‍ ഇടപാടില്‍ ഇടനിലക്കാരനായിരുന്ന ക്രിസ്റ്റ്യന്‍ മിഷേലിനെതിരായി എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് തയാറാക്കിയ കുറ്റപത്രം കഴിഞ്ഞ ദിവസമാണ് മാധ്യമങ്ങളിലൂടെ ചോര്‍ന്നത്.
ഇതില്‍ തന്റെ ഡയറിയില്‍ ചൂണ്ടിക്കാട്ടിയ എ.പി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെട്ടത് കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലാണെന്നും ഒരു കുടുംബത്തെക്കുറിച്ച് വിശേഷിപ്പിച്ചത് ഗാന്ധി കുടുംബമായിരുന്നുവെന്നും ക്രിസ്റ്റ്യന്‍ മിഷേല്‍ പറഞ്ഞതായാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറഞ്ഞിരുന്നത്.
എന്നാല്‍ താന്‍ ഇത്തരത്തില്‍ ഒരുകാര്യവും പറഞ്ഞിട്ടില്ലെന്നും കുറ്റപത്രം ചോര്‍ന്നത് എങ്ങനെയെന്ന് കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് ക്രിസറ്റിയന്‍ മിഷേല്‍ കോടതിയെ സമീപിക്കുകയുമായിരുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കുറ്റപത്രം ഉപയോഗിച്ച് നേട്ടം കൊയ്യാനുള്ള ചിലരുടെ നീക്കത്തെ ചോദ്യം ചെയ്താണ് മിഷേല്‍ കോടതിയെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."