ആശുപത്രികളും ബ്ലഡ്ബാങ്കുകളും തമ്മില്‍ ഏകോപനമില്ല; അഞ്ച് വര്‍ഷത്തിനിടെ പാഴായത് ആറ് ലക്ഷം ലിറ്റര്‍ രക്തം
മുംബൈ: രാജ്യത്തെ രക്ത ബാങ്കുകളുടെ അനാസ്ഥ മൂലം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ രാജ്യത്തുടനീളം പാഴായത് 28 ലക്ഷം യൂണിറ്റ് രക്തം. ഇത് ലിറ്ററില്‍ കണക്ക് കൂട്ടിയാല്‍ ഏകദേശം ആറ് ലക്ഷം ലിറ്റര്‍ രക്തം. 53 വാട്ടര്‍ടാങ്കുകള്‍ നിറക്കാന്‍ ഈ രക്തം ധാരാളം. വര്‍ഷാ-വര്‍ഷം മൂന്ന് ദശലക്ഷത്തോളം യൂനിറ്റ് രക്തം കുറവുള്ള രാജ്യത്തെ കണക്കുകളാണിതെന്ന് പറയുമ്പോള്‍ ആരോഗ്യവകുപ്പിന്റെ അനാസ്ഥ എത്രത്തോളമാണെന്ന് ഊഹിക്കാവുന്നതേയുള്ളൂ.
മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, കര്‍ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളാണ് രക്തം പാഴാക്കിയ കണക്കുകളില്‍ മുന്നിട്ട് നില്‍ക്കുന്നത്. രക്തത്തിലെ അരുണരക്താണുക്കള്‍ പ്ലാസ്മ തുടങ്ങിയ ജീവന്‍രക്ഷാ ഘടകങ്ങള്‍ പോലും കാലാവധി തീരുന്നതിന് മുന്‍പ് ഉപയോഗപ്പെടുത്താന്‍ രാജ്യത്തെ ആരോഗ്യവകുപ്പിനായിട്ടില്ല. 2016-17 കാലയളവില്‍ മാത്രം 6.57 ലക്ഷം യൂനിറ്റ് രക്തവും ഘടകങ്ങളുമാണ് രാജ്യത്തുടനീളം പാഴാക്കിയിരിക്കുന്നത്.
ഇതിലെ ഏറ്റവും വിഷമകരമായ വസ്തുത എന്തെന്നാല്‍ ഈ പാഴാക്കിയതിലെ 50 ശതമാനത്തോളം രക്തത്തിലെയും പ്ലാസ്മയടക്കം ഒന്നര വര്‍ഷത്തോളം സൂക്ഷിച്ച് വെച്ച് ഉപയോഗിക്കാവുന്ന ഘടകങ്ങളടക്കം പാഴാക്കിയിരിക്കുന്നു എന്നതാണ്. സാധാരണ ശേഖരിക്കുന്ന രക്തം 35 ദിവസത്തിനപ്പുറം സൂക്ഷിച്ചുവെക്കാന്‍ കഴിയില്ല. എ്ന്നാല്‍ അതിലടങ്ങിയിരിക്കുന്ന പല ഘടകങ്ങളും സൂക്ഷിച്ച് വെച്ച് ഉപയോഗിക്കാവുന്നവയാണ്. ദേശീയ എയ്ഡ്‌സ് നിയന്ത്രണ സംഘടന (എന്‍.എ.സി.ഒ) യില്‍ ചേദന്‍ കൊതാരി എന്ന പൊതുപ്രവര്‍ത്തകന്‍ സമര്‍പ്പിച്ച വിവരാവകാശ അപേക്ഷക്ക് കിട്ടിയ മറുപടിയിലാണ് ഈ വിവരങ്ങള്‍ പറയുന്നത്.
രക്തം പാഴാക്കിയതില്‍ മുന്നില്‍ നില്‍ക്കുന്നത് മഹാരാഷ്ട്രയാണ്. ഏകദേശം 10 ദശലക്ഷം യൂണിറ്റാണ് മഹാരാഷ്ട്രയിലെ ആശുപത്രികള്‍ പാഴാക്കിയത്. തൊട്ടുപിന്നിലുള്ളത് വെസ്റ്റ് ബംഗാളും ആന്ധ്രാപ്രദേശുമാണ്. അരുണരക്താണുക്കള്‍ പാഴാക്കിയതില്‍ മുന്നിലുള്ളത് മഹാരാഷ്ട്ര, യു.പി, കര്‍ണാടക എന്നീ സംസ്ഥാനങ്ങളാണ് .
രാജ്യത്തുടനീളമുള്ള രക്തബാങ്കുകളും ആശുപത്രികളും തമ്മില്‍ ബന്ധമില്ലാത്തതാണ് ഇത്രത്തോളം രക്തം പാഴാകാന്‍ കാരണം. രാഷ്ട്ീയ പാര്‍ട്ടികളും സന്നദ്ധസംഘടനകളും ഇടക്കിടെ നടത്തുന്ന രക്ത ദാന ക്യാമ്പുകളില്‍ ശേഖരിക്കുന്ന രക്തമാണ് ഏറ്റവും കൂടുതല്‍ പാഴാക്കപ്പെടുന്നത്. കാരണം ഇത് സൂക്ഷിക്കാനുള്ള സ്ഥലത്തിന്റെ അപര്യാപ്തത തന്നെ. 500 യൂനിറ്റോളം രക്തം ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റി ഒരേസമയം സൂക്ഷിക്കുന്നുണ്ടെന്നും രക്തം ദാനം ചെയ്യുന്നവര്‍ രക്ത ബാങ്കുകളില്‍ മൂന്ന് മാസത്തിലൊരിക്കല്‍ നേര്ട്ട് ചെന്ന് രക്തം ദാനം ചെയ്യുകയാണെങ്കില്‍ ഈ സുക്ഷിക്കുന്ന സ്ഥലമില്ലാത്തതിന്റെ പ്രശ്‌നം ഉണ്ടാവുകയില്ലെന്നും റെഡ്‌ക്രോസ് വാളണ്ടിയര്‍ ഡോക്ടര്‍ സെറീന്‍ ബറൂചിയ ഇതിനോട് പ്രതികരിച്ചു.
ആശുപത്രികളിലെ ബ്ലഡ്ബാങ്കില്‍ നിലവിലുള്ള രക്ത സൂക്ഷിപ്പ് സ്ഥലത്തിന്റെ അപര്യാപ്തത പരിഹരിക്കുകയാണെങ്കില്‍ ഒരു പരിധിവരെ ഈ പ്രശ്‌നത്തിന് പരിഹാരമാകുമെന്ന് മഹാരാഷ്ട്ര ഹെല്‍ത്ത് സര്‍വീസ് ഡയറക്ട്രേറ്റ് തലവന് ഡോക്ടര്‍ സതീഷ് പവാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."