ശ്വാസകോശത്തില്‍നിന്ന് ഇരുമ്പാണി പുറത്തെടുത്തു
കൊളത്തൂര്‍: ഇരുപത്തേഴുകാരന്റെ ശ്വാസകോശത്തില്‍നിന്ന് ശസ്ത്രക്രിയയിലൂടെ ഇരുമ്പാണി പുറത്തെടുത്തു. കരുവാരക്കുണ്ട് പാലോളി മുസ്തഫയുടെ മകന് മുനീഫി(27)ന്റെ ശ്വാസകോശത്തില്‍നിന്നാണ് മൂന്ന് വര്‍ഷം മുന്‍പ് തുളച്ച് കയറിയതെന്ന് സംശയിക്കുന്ന നാല് സെന്റീമീറ്ററിലധികം നീളമുള്ള ഇരുമ്പാണി പുറത്തെടുത്തത്.
മാലാപറമ്പ് എം.ഇ.എസ് മെഡിക്കല്‍ കോളജില്‍ നടന്ന തൊറസ്കോ സ്കോപി സംവിധാനത്തില്‍ കാര്‍ഡിയോ തൊറാസിക് ശസ്ത്രക്രിയാ വിദഗ്ധന്‍ ഡോ. ബിജോയ്, അനസ്തേ ഷ്യോളജിസ്റ്റ് ഡോ. ശ്രീജിത് എന്നിവരുടെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ സംഘമാണ് ശസ്ത്രക്രിയ നടത്തിത്. വിദേശത്ത് പോകുവാനുള്ള മെഡിക്കല്‍ ചെക്കപ്പിന്റെ ഭാഗമായി എക്സ്റേ പരിശോധനക്കിടയിലാണ് പുറമെ നിന്നുള്ള വസ്തുവിന്റെ സാനിധ്യം മനസിലായത്. മൂന്ന് വര്‍ഷം മുന്‍പ് കാട് വെട്ടുന്ന യന്ത്രം ഉപയോഗിച്ച് കാട് വെട്ടുന്നതിനിടെ എന്തോ നെഞ്ചത്ത് കൊണ്ടതായി മുനീഫ് ഓര്‍ക്കുന്നു.
എന്നാല്‍ ശ്വാസകോശത്തിന്റെ പുറമേ നിന്നുള്ള വസ്തുവിന്റെ സാനിധ്യം ഒരു തരത്തിലുള്ള ബുദ്ധിമുട്ടും മുനീഫിലുണ്ടായിരുന്നില്ല. ശസ്ത്രക്രിയയ്ക്ക് ശേഷം സുഖം പ്രാപിച്ച മുനീഫിനെ തീവ്ര പരിചരണ വിഭാഗത്തില്‍നിന്ന് വാര്‍ഡിലേക്കു മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."