HOME
DETAILS
MAL
തമിഴ്‌നാട്ടില്‍ സി.പി.എമ്മിന് രാഹുലിന്റെ പടവും കോണ്‍ഗ്രസിന്റെ കൊടിയും വേണം: മുരളീധരന്‍
backup
April 07 2019 | 03:04 AM
പയ്യോളി: വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെ എതിര്‍ക്കുന്ന സി.പി.എമ്മിന് തമിഴ്‌നാട്ടില്‍ മത്സരിക്കണമെങ്കില്‍ രാഹുലിന്റെ പടവും കോണ്‍ഗ്രസിന്റെ പതാകയും വേണമെന്ന് വടകര പാര്‍ലമെന്റ് യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. മുരളീധരന്‍ പറഞ്ഞു.
പുറക്കാട് കൊപ്പരക്കണ്ടത്തില്‍ നടന്ന യു.ഡി.എഫ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനജീവിതം ദുഃസഹമായ അവസ്ഥയിലാണുള്ളത്. രാജ്യത്ത് സമ്പന്നര്‍ക്ക് മാത്രമാണ് മോദി ഭരണത്തില്‍ രക്ഷയുള്ളത്. രാജ്യത്ത് സുസ്ഥിരതയുള്ള ഒരു ഭരണ സംവിധാനം രൂപപ്പെടുത്തുന്നതിന് വേണ്ടിയാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പടയോട്ടം ആരംഭിച്ചതെന്നും മുരളീധരന്‍ പറഞ്ഞു.
യു. രാജീവന്‍, റഷീദ് വെങ്ങളം, മഠത്തില്‍ നാണു, മഠത്തില്‍ അബ്ദുറഹ്മാന്‍, സന്തോഷ് തിക്കോടി, സി. ഹനീഫ, പി.പി ഭാസ്‌കരന്‍, ജയകൃഷ്ണന്‍ ചെറുകുറ്റി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."