കുന്നത്തൂരില്‍ മരം വീണ് വൈദ്യുതത്തൂണ്‍ തകര്‍ന്നു
കുന്നത്തൂര്‍: തോരാതെ പെയ്ത കനത്ത മഴയില്‍ കുന്നത്തൂരില്‍ മരം കടപുഴകി വീണ് വൈദ്യുതത്തൂണുകളും 11 കെ.വി ലൈനും തകര്‍ന്നു. ഇന്നലെ ഉച്ചയ്ക്ക് 2.30ഓടെ കുന്നത്തൂര്‍ ആറ്റുകടവ് ജങ്ഷനില്‍ നിന്നു ചീക്കല്കടവിലേക്കുള്ള റോഡില്‍ വര്‍ക്ക്ഷോപ്പിനു സമീപമായിരുന്നു സംഭവം. റോഡിനോടു ചേര്‍ന്ന് സ്വകാര്യവ്യക്തിയുടെ പുരയിടത്തിലെ കൂറ്റന്‍ തേക്കുമരമാണു വലിയ ശബ്ദത്തോടെ നിലംപതിച്ചത്.
സമീപത്തുണ്ടായിരുന്ന വൈദ്യുതത്തൂണ്‍ രണ്ടായി മുറിഞ്ഞ് റോഡിനു കുറുകെ മറിയുകയും ലൈനുകള്‍ നിലംപതിക്കുകയും ചെയ്തു. വീഴ്ചയുടെ ആഘാതത്തില്‍ കൊട്ടാരക്കര പാതയിലെ പ്രധാന വൈദ്യുതത്തൂണിന്റെ മുകള്‍ഭാഗവും മുറിഞ്ഞു. ആറ്റുകടവ് ഭാഗത്തെ മറ്റു മൂന്നോളം വൈദ്യുതത്തൂണുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
മരം വീണത് തിരക്കേറിയ ഭാഗത്തായിരുന്നുവെങ്കിലും സംഭവസമയത്ത് മഴയായിരുന്നതിനാല്‍ ആരുമുണ്ടായിരുന്നില്ല. ഇതിനാല്‍ വന്‍ ദുരന്തമാണു വഴിമാറിയത്. മരം വീണതിനെ തുടര്‍ന്ന് ചീക്കല്‍കടവ് ഭാഗത്തേക്കുള്ള ഗതാഗതവും മണിക്കൂറുകളോളം പ്രദേശത്തെ വൈദ്യുതി നിലച്ചു. കേബിള്‍ നെറ്റ്വര്‍ക്കുകളും തകരാറിലായി. കെ.എസ്.ഇ.ബി അധികൃതരെത്തി മരം മുറിച്ചുമാറ്റി രാത്രി ഏറെ വൈകിയാണ് വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."