HOME
DETAILS

ദേശീയ പാത നിര്‍മാണത്തിന് ഇനി ജര്‍മ്മന്‍ സാങ്കേതിക വിദ്യ

  
backup
April 24 2017 | 18:04 PM

%e0%b4%a6%e0%b5%87%e0%b4%b6%e0%b5%80%e0%b4%af-%e0%b4%aa%e0%b4%be%e0%b4%a4-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d

ആലപ്പുഴ : പാതിരപ്പള്ളി മുതല്‍ പഴയങ്ങാടി (പുറക്കാട്) വരെയുള്ള ദേശീയപാത 22 കി.മീ നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് പുനരുദ്ധരിക്കുന്നതിനായി ജര്‍മ്മനിയില്‍ നിന്നും എത്തിച്ച അത്യാധുനിക യന്ത്രം ഉപയോഗിച്ചുള്ള റോഡ് പണിയുടെ നിര്‍മ്മാണ ഉദ്ഘാടനം ജി.സുധാകരന്‍  നിര്‍വഹിച്ചു. സര്‍ക്കാരിന്റെ 'പുതിയ കാലം പുതിയ നിര്‍മ്മാണം' എന്ന കാഴ്ചപ്പാടിലൂടെ പുതിയൊരു നിര്‍മ്മാണ യുഗത്തിലേക്കാണ് കടക്കുന്നതെന്ന് ജി.സുധാകരന്‍ പറഞ്ഞു.

ജര്‍മ്മന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് ടാറും, കരിങ്കലും സിമന്റും ഒപ്പം റബറും ചേര്‍ത്ത മിശ്രിതം ഉപയോഗിച്ച് പരിസ്ഥിതി സൗഹൃദരീതിയില്‍ മികിസിങ് പ്ലാന്റിന്റെ സഹായമില്ലാതെയാണ് 22 കി.മീറ്റര്‍ ഭാഗത്തെ റോഡ് നിര്‍മാണം പൂര്‍ത്തീകരിക്കുന്നത്.
കോള്‍ഡ് ഇന്‍ പ്ലേസ് റീസൈക്ലിങ് എന്ന സാങ്കേതിക വിദ്യയാണ് ഇതിനായി ഉപയോഗിക്കുന്നത്. നിലവില്‍ മോശമായ അവസ്ഥയിലുള്ള റോഡിന്റെ ഉപരിതലം കട്ട് ചെയ്ത് പഴയ ടാറും മെറ്റലും അടങ്ങിയ മിശ്രിതം തന്നെ വീണ്ടും ഉപയോഗിക്കുന്ന ഒരു രീതിയാണിത്. കട്ട് ചെയ്‌തെടുക്കുന്ന പഴയ റീക്ലെയിമിഡ് അസ്ഫള്‍ട് അതിന്റെ ഘടന ശാസ്ത്രീയമായി വിശകലനം ചെയ്ത് അധികമായി ആവശ്യം വരുന്ന പുതിയ മെറ്റലും (പരമാവധി 15%) അധികമായി വേണ്ടതായ ടാറും കുറച്ചു സിമന്റും കൂടി ചേര്‍ത്ത് മിക്‌സ് ചെയ്ത് പുതിയ ഉപരിതലം നിര്‍മിക്കുന്നു.
ഇതിനായി വിദേശ നിര്‍മിതമായ വളരെ വിലപിടിപ്പുള്ള യന്ത്രങ്ങളാണുപയോഗിക്കുന്നത്. യന്ത്രത്തിന്റെ പ്രവര്‍ത്തനം മൈക്രോപ്രൊസസ്സര്‍ കണ്ട്രോള്‍ ആയതിനാല്‍ ഉന്നതമായ ഗുണനിലവാരം ഉറപ്പുവരുത്തുന്നു. ഈ യന്ത്രം ഉപയോഗിച്ച് നിലവിലുള്ള ഉപരിതലം കട്ട് ചെയ്ത് അതോടൊപ്പം തന്നെ ആവശ്യമായ പുതിയ മെറ്റീരിയല്‍ കൂട്ടിച്ചേര്‍ത്തു പുതുതായി വിരിച്ചു ലെവല്‍ അനുസരിച്ചു പാകി ഉറപ്പിക്കുന്നപണി ഒറ്റയടിക്ക് തന്നെ ചെയ്യുന്നു. ഇതില്‍ സാധാരണയെന്ന പോലെ ടാര്‍ മിക്‌സിങ് പ്ലാന്റിന്റെയോ മെറ്റല്‍ ചൂടാക്കുന്നതിന്റെ ആവശ്യകതയോ ഇല്ല.
ഏറ്റവും അത്യാധുനികവും പരിസ്ഥിതി സൗഹൃദമായ ഈ സാങ്കേതികവിദ്യ രാജ്യത്ത് തന്നെ വളരെ വിരലിലെണ്ണാവുന്ന പദ്ധതികളില്‍ മാത്രമേ അവലംബിച്ചിട്ടുള്ളൂവെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി അറിയിച്ചു.

സമയലാഭവും ധനലാഭവും പരിസ്ഥിതി സൗഹൃദമായും നടത്തുന്ന ഇത്തരം നിര്‍മ്മാണ രീതി വിജയകരമായി മുന്നോട്ടു പോകുന്ന മുറക്ക് സംസ്ഥാനത്തെ മറ്റു റോഡുകളിലേക്കും ഈ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിനെപ്പറ്റി പഠനം നടത്തുന്നതാണ്. മഴക്കാലത്ത് ഏറ്റവും കൂടുതല്‍ കേടുപാടുകളുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന പാതിരാപ്പള്ളി മുതല്‍ കാക്കാഴം മേല്‍പ്പാലത്തിന്റെ വടക്കുവശം വരെയുള്ള പ്രവൃത്തി മഴക്കുമുമ്പ് തീര്‍ക്കുക എന്ന ലക്ഷ്യത്തോട് കൂടി പ്രവര്‍ത്തിക്കുമ്പോള്‍ താത്കാലികമായി വാഹനഗതാഗതത്തിനു ചില അസൗകര്യങ്ങള്‍ ഉണ്ടാകാവുന്നതാണ്. ഇതിനു വേണ്ട സഹകരണം എല്ലാ ഭാഗത്തുനിന്നും ലഭ്യമാകണമെന്നും ജി. സുധാകരന്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-28-11-2024

PSC/UPSC
  •  16 days ago
No Image

പറവൂരിലെ സ്വർണക്കവർച്ച; അയൽവാസി പിടിയിൽ

Kerala
  •  16 days ago
No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  16 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  16 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  16 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  16 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  16 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  16 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  16 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  16 days ago