നിരോധിത ലഹരിവസ്തുക്കള്‍ കച്ചവടം നടത്തുന്ന സ്ത്രീയും കൂട്ടാളിയും അറസ്റ്റില്‍
നെടുമങ്ങാട്: നിരോധിത ലഹരിവസ്തുക്കള്‍ കച്ചവടം നടത്തുന്ന രണ്ട് പേര് അറസ്റ്റില്‍. അഴിക്കോട് കാരമൂട് ഹൗസിലെ ഷിംല (37), കൊല്ലം കണ്ണനല്ലൂര്‍ ചേലിക്കോണം ചിറയില്‍ വീട്ടില്‍ ഷംനാദ് (35) എന്നിവരെയാണ് അരുവിക്കര പൊലിസ് അറസ്റ്റ് ചെയ്തത്. അഴിക്കോട് താമസിക്കുന്ന ഷിംല വീട്ടില്‍ നിരോധിത ലഹരി വസ്തുക്കള്‍ കച്ചവടം നടത്തിയതിന് പലതവണ പിടിയിലായിട്ടുണ്ട്. ഇന്നലെ വീട്ടിന് മുന്‍വശം റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ഷിംലയുടെ വക കെ.എല്‍.21 ജി 4141 തൊന്നാം നമ്പര്‍ ഇന്നോവ കാറില്‍ ഷിംലയും , കൂട്ടാളി കൊല്ലം സ്വദേശി ഷംനാദുമായി നിരോധിത ലഹരി വസ്തുക്കള്‍ കടച്ചവടം നടത്തുമ്പോഴായിരുന്നു ഇവരെ അറസ്റ്റ് ചെയ്തതെന്ന് പൊലിസ് അറിയിച്ചു. ഇവരില്‍ നിന്ന് നാലായിരത്തോളം രൂപയും, 200 ഓളം കവര്‍ ശംഭു, ഗണേഷ്, കൂള്‍ലിപ്പ്, ചൈനീ ഖൈനീ എന്നീ ഇനത്തില്‍പ്പെട്ട ലഹരി വസ്തുക്കളും പിടിച്ചെടുത്തു.
കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സിഐ വി.വി അനില്‍കുമാര്‍, എസ്.ഐ മണികണ്ഠന് നായര്‍, പൊലീസുകാരായ ഷാജിത്ത് സുദര്ശനന്, ഷംനാദ്, പത്മരാജ് , വനിതാ പി.സി ഇന്ദുകല എന്നിവര്‍ ചേര്‍ന്നായിരുന്നു ഇവരെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."